തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഗവർണർ ധനമന്ത്രിക്കെതിരെ കത്ത് നൽകിയ സംഭവത്തിലാണ് ഗവർണറുടെ പ്രതികരണം. ഇന്ത്യയിൽ തന്നെ ഇത്തരം സംഭവങ്ങളുണ്ടോയെന്ന് തനിക്കറിഞ്ഞുകൂടായെന്ന് ധനമന്ത്രി വ്യക്തമാക്കി. മന്ത്രിമാരെ നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയാണ്. വിഷയത്തിൽ വലിയ തോതിൽ ചർച്ച നടക്കുന്നുണ്ടല്ലോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also: ‘അടുത്ത നരബലിക്കായി ഒരുങ്ങിയിരുന്നോ’! ജയിലിൽ കഴിയുന്ന ഭഗവൽ സിംഗ് ഫേസ്‌ബുക്കിൽ, കമന്റുകൾക്ക് മറുപടി
മുഖ്യമന്ത്രി ഗവർണർക്ക് മറുപടി നൽകിയിട്ടുണ്ട്. അക്കാര്യത്തിൽ താൻ പ്രതികരിക്കുന്നത് ശരിയല്ല. താൻ നടത്തിയത് പരസ്യ പ്രതികരണമാണ്. അക്കാര്യത്തിൽ ഇനിയൊരു വിശദീകരണത്തിന്റെയോ പ്രതികരണത്തിന്റെയോ ആവശ്യമില്ല. ഗവർണർ മുഖ്യമന്ത്രിക്ക് നൽകിയ കത്തും തിരിച്ച് നൽകിയ കത്തും താൻ കണ്ടിട്ടില്ല. ഭരണഘടനാപരമായി കാര്യങ്ങൾ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തനിക്കെതിരെ പരസ്യ പ്രസ്താവന നടത്തിയ മന്ത്രി കെ എൻ ബാലഗോപാൽ മന്ത്രിയായി തുടരുന്നതിൽ അപ്രീതി രേഖപ്പെടുത്തി കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് ഗവർണർ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു.
Read Also: ‘അടുത്ത നരബലിക്കായി ഒരുങ്ങിയിരുന്നോ’! ജയിലിൽ കഴിയുന്ന ഭഗവൽ സിംഗ് ഫേസ്‌ബുക്കിൽ, കമന്റുകൾക്ക് മറുപടി
Post Your Comments