Latest NewsKeralaNews

‘അടുത്ത നരബലിക്കായി ഒരുങ്ങിയിരുന്നോ’! ജയിലിൽ കഴിയുന്ന ഭഗവൽ സിംഗ് ഫേസ്‌ബുക്കിൽ, കമന്റുകൾക്ക് മറുപടി

പത്തനംതിട്ട: സംസ്ഥാനത്തെ ഞെട്ടിച്ച ഇലന്തൂർ ഇരട്ട നരബലി കേസിലെ മുഖ്യപ്രതികളായ ഭഗവൽ സിംഗ്, ലൈല, ഷാഫി എന്നിവരെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന ആവശ്യവുമായി പോലീസ്. കേസിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നപ്പോൾ ഏറെ ചർച്ചയായത്ഭഗവൽ സിംഗിന്റെ ഫേസ്‌ബുക്ക് പോസ്റ്റുകളും ഹൈക്കു കവിതകളുമാണ്. മരണത്തെ കുറിച്ചും നിഗൂഢതകളെ കുറിച്ചുമാണ് തന്റെ ഹൈക്കൂ കവിതകളിലൂടെ ഭഗവൽ സിംഗ് കുറിച്ചിരുന്നത്. ഇപ്പോഴിതാ, ജയിലിൽ കഴിയുന്ന ഭഗവൽ സിംഗിന്റെ ഫേസ്ബുക്ക് പേജിൽ നിന്നും പുതിയ കമന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഹൈക്കു കവിതകൾക്ക് താഴെ ഭഗവൽ സിംഗിനെ എതിർത്തുകൊണ്ട് വരുന്ന കമന്റുകൾക്കാണ് മറുപടി വരുന്നത്. ‘ഇവിടെ കമന്റിടുന്ന എല്ലാവരുടെയും ശ്രദ്ധയ്ക്ക് അടുത്ത നരബലി കൊടുക്കാൻ എല്ലാവരും ഒരുങ്ങി ഇരുന്നൊ’ എന്നാണ് കമന്റ് വന്നിരിക്കുന്നത്. ‘അര്‍ത്ഥം.. ഭാര്യ (ലൈല)തീ കൂട്ടുന്നു.. പണിക്കത്തി ഞാന്‍ ഉരക്കുന്നു.. കുനിഞ്ഞിരുന്ന് ഷാഫി.. കറിയിലേക്കും ബിരിയാണിയിലേക്കും വലിപ്പം അനുസരിച്ച് വെട്ടുന്നു..’ ഇങ്ങനെയും കമന്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നാണ് നിഗമനം.

അതേസമയം, കഴിഞ്ഞ ദിവസം ഇലന്തൂരിൽ വിശദമായ തെളിവെടുപ്പ് നടന്നിരുന്നു. കടവന്ത്രയിലെ പത്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള തെളിവെടുപ്പാണ് നടന്നത്. കാലടി മറ്റൂരിലെ റോസ്ലിയുടെ കൊലപാതകമാണ് ആദ്യം സംഭവിച്ചത്. പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതി അന്വേഷിക്കാൻ വൈകിയതിനാലാണ് രണ്ടാമത്തെ കൊലപാതകത്തിന് കാരണമായത് എന്ന രീതിയിലുള്ള വ്യഖ്യാനങ്ങൾ പുറത്തു വന്നിരുന്നു. കാലടി പൊലീസ് 3 പ്രതികളെയും കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ നൽകിയിട്ടുണ്ട്. ഇന്ന് തന്നെ കസ്റ്റഡിയിൽ ലഭിച്ചേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button