
ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പെട്ടന്നാണ് ശ്രദ്ധേയമാവുക. സമൂഹത്തിൽ നടക്കുന്ന ഏതെങ്കിലും സംഭവവികാസങ്ങളെയോ സാഹചര്യത്തെയോ തീമാക്കി അവതരിപ്പിക്കുന്ന ഫോട്ടോഷൂട്ടുകൾ ശ്രദ്ധേയമാവുന്നതിനൊപ്പം ചിലപ്പോഴൊക്കെ, വിവാദമാവുകയും ചെയ്യും. അത്തരത്തിലൊരു പരീക്ഷണം നടത്തി സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങുകയാണ് മലയാളിയായ മോഡല്‍ അന്‍ഷ മോഹന്‍.
മെയ്ക്കപ്പ് ചെയ്ത മുഴുവൻ കറുപ്പിച്ച മേക്കോവറുമായി അന്‍ഷ തെരുവുകളിൽ റോസാപ്പൂ വിൽക്കുന്നവളായി ‘അഭിനയിച്ചിരിന്നു’. കഴിഞ്ഞ സ്വാതന്ത്യദിനത്തിന്റെ പിറ്റേന്ന് ആയിരുന്നു ഇതിന്റെ വീഡിയോ ശ്രദ്ധേയമായത്. ഫോട്ടോഷൂട്ടിന്റെ മേക്ക് ഓവര്‍ വീഡിയോയും ബിഹൈന്‍ഡ് ദി സീന്‍സ് വീഡിയോയും മോഡല്‍ പുറത്തുവിട്ടിരുന്നു. ഇതോടെ, ഇവയ്ക്ക് താഴെ വിമർശന കമന്റുകളാണ്. നിറത്തിന്റെ പേരിലുള്ള വേർതിരിവാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്. വംശീയാധിക്ഷേപം നടത്തുന്നതിന് തുല്യമാണിതെന്നായിരുന്നു ഇവരുടെ പക്ഷം. ഫോട്ടോഷൂട്ടും, വീഡിയോയും മുന്നോട്ട് വെയ്ക്കുന്നത് തെറ്റായ ആശയമാണെന്നും വിമർശനമുണ്ട്. ദാരിദ്രത്തിന്റെ നിറം കറുപ്പാണെന്ന് ആരുപറഞ്ഞു എന്ന ചോദ്യവും ഉയരുന്നുണ്ട്.
View this post on Instagram
അതേസമയം, താരത്തിന്റെ ശ്രമത്തെ പ്രോത്സാഹിപ്പിക്കുന്നവരും ഉണ്ട്. മേക്കപ്പ് ആര്‍ട്ടിസ്റ്റിനും ഫോട്ടോഗ്രാഫര്‍ക്കും കൈയ്യടിച്ചവരും നിരവധി. ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ വരച്ചുകാട്ടുന്ന ‘പവര്‍ഫുളായ’ കണ്‍സെപ്റ്റ് ആണ് ഇതെന്നും ചിലർ പറയുന്നു. ബിനു സീന്‍സ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍. നാസ് നസീമിന്റേതായിരുന്നു മേക്കോവര്‍.
‘ഞാൻ കണ്ട സൗന്ദര്യം തെരുവിൽ ആയിരുന്നു . ഞാൻ കണ്ട സൗന്ദര്യത്തിൽ നിഷ്കളങ്കമായ ചിരിയുണ്ടായിരുന്നു. കണ്ണുകളിൽ ആ സൗന്ദര്യം പലപ്പോഴും കാണാറുണ്ടായിരുന്നു. ഒരു കലാകാരിക്ക് ജീവിതത്തിൽ പല വേഷങ്ങൾ ചെയ്യേണ്ടിവരും, ചിലപ്പോൾ കഥാപാത്രത്തിന് അനുസരിച്ച് രൂപവും ഭാവവും മാറേണ്ടി വരും. അതിലുപരി ഒരു ചമയക്കാരന്റെ കഴിവും, ഒരു ഫോട്ടോഗ്രാഫറുടെ കഴിവും ഈ ചിത്രങ്ങളിൽ നിങ്ങൾക്ക് കാണുവാൻ സാധിക്കും’, ഇതായിരുന്നു മോഡലിന്റെ ക്യാപ്‌ഷൻ.
Post Your Comments