ഉറക്കം അഞ്ചുമണിക്കൂറില്‍ താഴെയാണോ ? എങ്കില്‍ സൂക്ഷിച്ചോളൂ. നിങ്ങള്‍ക്ക് വിട്ടുമാറാത്ത രണ്ട് രോഗങ്ങളെങ്കിലും വരാന്‍ സാധ്യതയുണ്ട്. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 50 വയസില്‍ താഴെയുള്ളവര്‍ അഞ്ച് മണിക്കൂറോ അതില്‍ താഴെയോ ഉറങ്ങുന്നവര്‍ക്കാണ് പണി കിട്ടുക. ഇത്തരക്കാര്‍ക്ക് വിട്ടുമാറാത്ത രോഗം കണ്ടെത്താനുള്ള സാധ്യത 20 ശതമാനം കൂടുതലാണെന്ന് യുകെയിലെ യുസിഎല്‍ ഗവേഷകര്‍ കണ്ടെത്തി. ഏഴ് മണിക്കൂര്‍ വരെ ഉറങ്ങുന്നവരെ അപേക്ഷിച്ച് 40 ശതമാനം സാധ്യതയാണ് ഇത്തരക്കാരില്‍ കൂടുതലായി ഉള്ളത്.
പിഎല്‍ഒഎസ് മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് 50, 60, 70 വയസിനിടയില്‍ അഞ്ച് മണിക്കൂറോ അതില്‍ കുറവോ ഉറങ്ങുന്നത് മള്‍ട്ടിമോര്‍ബിഡിറ്റിയുടെ 30 ശതമാനം മുതല്‍ 40 ശതമാനം വരെ വര്‍ധിച്ച അപകടസാധ്യതയുണ്ടാക്കുന്നു. ഉയര്‍ന്ന ആരോഗ്യ സേവന ഉപയോഗം, ആശുപത്രിവാസം, വൈകല്യം എന്നിവയുമായി മള്‍ട്ടിമോര്‍ബിഡിറ്റി ബന്ധപ്പെട്ടിരിക്കുന്ന വിഷയങ്ങള്‍. അതുകൊണ്ട് തന്നെ ഇത് പൊതുജനാരോഗ്യത്തിന് ഒരു വലിയ വെല്ലുവിളിയാണ്.
50 വയസില്‍ താഴെയുള്ള അഞ്ച് മണിക്കൂറോ അതില്‍ താഴെയോ ഉറങ്ങുന്നത് തുടര്‍ന്നുള്ള കാലയളവില്‍ 25 ശതമാനം വരെ മരണ സാധ്യതയുണ്ടാക്കുന്നുവെന്നും ഗവേഷകര്‍ കണ്ടെത്തി. ചെറിയ ഉറക്കം വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യതയും മരണ സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു. ‘ആളുകള്‍ പ്രായമാകുമ്പോള്‍, അവരുടെ ഉറക്ക ശീലങ്ങളും ഉറക്കത്തിന്റെ ഘടനയും മാറുന്നു. എന്നാലും, രാത്രിയില്‍ ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങണമെന്നും പഠനം പറയുന്നു. ഇതിന് മുകളിലോ താഴെയോ ഉള്ള ഉറക്കം മുമ്പ് വിട്ടുമാറാത്ത രോഗങ്ങള്‍ക്ക് കാരണമാകും.
Post Your Comments