തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസത്തിനകം തുലാവര്‍ഷപ്പെയ്ത്ത് തുടങ്ങാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലവര്‍ഷത്തിന്റെ പിന്‍വാങ്ങലും തുലാവര്‍ഷത്തിന്റെ വരവും ഒരുമിച്ചുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്താക്കുന്നത്.
Read Also: സാമ്പത്തിക സ്ഥിരത ഉറപ്പാക്കലാണ് പ്രധാന ലക്ഷ്യം, വരും നാളുകളില്‍ കടുത്ത തീരുമാനം ഉണ്ടാകും: ഋഷി സുനക്
കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലോടു കൂടിയ മഴ കേരളത്തിന്റെ പല ഭാഗങ്ങളിലും ലഭിക്കുന്നുണ്ട്. എന്നാല്‍ തുലാവര്‍ഷമെത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
രണ്ടു ദിവസത്തിനകം കാലവര്‍ഷം രാജ്യത്തു നിന്നു പിന്‍വാങ്ങാനും തുലാവര്‍ഷം പെയ്തു തുടങ്ങാനുമുള്ള സാഹചര്യങ്ങള്‍ അനുകൂലമാണെന്നാണ് നിലവില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
Post Your Comments