വിജയത്തിന്റെ പാതയിൽ അഞ്ചുവർഷത്തെ പ്രവർത്തന പാരമ്പര്യവുമായി ഗോ ഡിജിറ്റ്. ഇന്ത്യയിൽ അതിവേഗം വളരുന്ന പുതുതലമുറ ഇൻഷുറൻസ് കമ്പനിയാണ് ഗോ ഡിജിറ്റ്. റിപ്പോർട്ടുകൾ പ്രകാരം, അഞ്ചുവർഷംകൊണ്ട് 3 കോടിയിലധികം ഉപഭോക്താക്കളെയാണ് ഗോ ഡിജിറ്റ് നേടിയെടുത്തിട്ടുള്ളത്.
നിലവിൽ, വാഹന ഇൻഷുറൻസ് രംഗത്ത് ഗോ ഡിജിറ്റിന്റെ വിപണി വിഹിതം 4.3 ശതമാനത്തോളമാണ്. കൂടാതെ, 52.9 ശതമാനം സംയോജിത വാർഷിക വളർച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ ഇൻഷുറൻസ് കമ്പനികളിൽ മുൻ നിരയിൽ പ്രവർത്തിക്കുന്ന ഗോ ഡിജിറ്റ് ഇതിനോടകം വൻ ജനപ്രീതിയാണ് കൈവരിച്ചിട്ടുള്ളത്.
Also Read: മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ക്ക് ഇരട്ടി പോഷക ഗുണമാണുള്ളത് ചെറുപയര്‍
2017 ലാണ് ഗോ ഡിജിറ്റ് ആദ്യമായി പ്രവർത്തനമാരംഭിച്ചത്. ഇന്ന് ഏകദേശം 2500 ലധികം പേർ ഗോ ഡിജിറ്റിന്റെ ഭാഗമായിട്ടുണ്ട്. പ്രധാനമായും, മോട്ടോർ, ഹെൽത്ത്, ട്രാവൽ തുടങ്ങിയ മേഖലകളിലാണ് ഗോ ഡിജിറ്റ് ഇൻഷുറൻസ് നൽകുന്നത്. ഏകദേശം 56 ഓളം ഇൻഷുറൻസുകളാണ് വാഗ്ദാനം ചെയ്യുന്നത്.
Post Your Comments