Latest NewsKeralaIndia

ലക്ഷ്യമിട്ടത് ശ്രീലങ്കൻ ഈസ്റ്റർ ആക്രമണത്തിന് സമാനമായ സ്‌ഫോടനങ്ങൾ: വിയ്യൂർ ജയിലിലെ സ്‌ഫോടനക്കേസ് പ്രതിയെ മുബീൻ കണ്ടു

ആക്രമണം നടത്താനുള്ള പദ്ധതിക്കിടെ അബദ്ധത്തിൽ കാർ പൊട്ടിത്തെറിച്ചതാവാനും സാധ്യത

തിരുവനന്തപുരം: കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുന്നിലുണ്ടായ കാർ സ്‌ഫോടനത്തിൽ അന്വേഷണം കേരളത്തിലേക്കും. സ്‌ഫോടനത്തിൽ മരിച്ച ജമേഷ മുബിന്(25) വിയ്യൂർ ജയിലിലുള്ള പ്രതിയുമായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അസ്ഹറുദ്ദീനെ വിയ്യൂർ ജയിലിലെത്തി മുബിൻ കണ്ടതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് എൻഐഎ സംഘം ജയിലിലെ സന്ദർശക വിവരങ്ങൾ ശേഖരിച്ചു.

ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ള ചില ഉപഗ്രൂപ്പുകളുടെ ഭാഗമാണ് മുബീനും കുട്ടാളികളും എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. 2019 ൽ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് മുഹമ്മദ് അസ്ഹറുദ്ദീൻ എന്നയാൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായിരുന്നു. ഇവർ വിചാരണ തടവുകാരായി വിയ്യൂർ ജയിലിലാണ് ഉള്ളത്. അതീവ സുരക്ഷാ സെല്ലിൽ പാർപ്പിച്ചിരിക്കുന്ന അസ്ഹറുദ്ദീനെ മുബീനും ഇന്നലെ അറസ്റ്റിലായ പ്രതികളും പല തവണ ജയിലിലെത്തി സന്ദർശിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ.

അസ്ഹറുദ്ദീന് ശ്രീലങ്കൻ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനായിരുന്ന ഭീകരൻ സഹ്‌റാൻ ഹാഷിമുമായി അടുത്ത ബന്ധമാണുള്ളത്. തെക്കേ ഇന്ത്യയിലെ ഐഎസിന്റെ റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങളായി ഇവർ പ്രവർത്തിച്ചിരുന്നുവെന്നും വിവരങ്ങൾ പുറത്തുവന്നിരുന്നു. മുബിന്റെ വീട്ടിൽ വലിയ തോതിൽ സ്‌ഫോടനവസ്തുക്കൾ ശേഖരിച്ചത് ശ്രീലങ്കയിലെ ഈസ്റ്റർ സ്‌ഫോടന മാതൃകയിൽ ചില ആക്രമണങ്ങൾ നടത്താൻ ലക്ഷ്യമിട്ടായിരുന്നുവെന്നും പോലീസിന് സംശയമുണ്ട്.

അന്താരാഷ്‌ട്ര സ്‌ഫോടനങ്ങൾ നടത്തുകയും അന്തർദേശീയ നെറ്റ് വർക്കുകളുടെ ഭാഗമാണ് പിടിയിലായത് എന്നുള്ളത് കൊണ്ടാണ് എൻഐഎ കേസിലേക്ക് എത്തുന്നത്. സ്‌ഫോടനത്തിന് പിന്നാലെ മുബിന്റെ വീട്ടിൽ നിന്ന് സ്‌ഫോടനവസ്തു ശേഖരം പോലീസ് കണ്ടെടുത്തിരുന്നു.

ഐഎസ് ബന്ധത്തിന്റെ പേരിൽ നേരത്തെ എൻഐഎ ചോദ്യം ചെയ്തിട്ടുള്ളയാളാണ് മുബിൻ. ഇതിനാൽ തന്നെ ചാവേറാക്രമണത്തിനുള്ള സാധ്യതയും പോലീസ് തള്ളിയിട്ടില്ല. കാറിൽ നിന്ന് മാർബിൾ കഷ്ണങ്ങളും ആണികളും പോലീസ് കണ്ടെടുത്തിരുന്നു. ആക്രമണം നടത്താനുള്ള പദ്ധതിക്കിടെ അബദ്ധത്തിൽ കാർ പൊട്ടിത്തെറിച്ചതാവാനും സാധ്യതയുണ്ടെന്ന് പോലീസ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button