Latest NewsNewsIndiaCrime

കോയമ്പത്തൂർ കാർ ബോംബ് സ്‌ഫോടനം: മുഖ്യ സൂത്രധാരന്റെ പ്രധാന സഹായി അറസ്‌റ്റിൽ

കോയമ്പത്തൂർ: കോയമ്പത്തൂരിൽ നടന്ന കാർ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി എൻഐഎ അറസ്‌റ്റ് ചെയ്‌തു. 2022 ഒക്ടോബറിൽ ക്ഷേത്രത്തിന് സമീപം നടന്ന സ്‌ഫോടനത്തിൽ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്ന ജമേഷ മുബീൻ കൊല്ലപ്പെട്ടിരുന്നു. ഇയാളുമായി അടുത്ത ബന്ധമുള്ള മുഹമ്മദ് ഇദ്രിസി(25)നെയാണ് എൻഐഎ സംഘം ഇപ്പോൾ പിടികൂടിയത്.

കേസിൽ വ്യാപകമായ അന്വേഷണത്തിനും തെളിവെടുപ്പിനും ശേഷം തമിഴ്‌നാട് പോലീസ് ഏഴുപേരെ അറസ്‌റ്റ്‌ ചെയ്തിരുന്നു. പിന്നീട് കേസ് എൻഐഎയ്ക്ക് കൈമാറി. കേസിൽ ഇതുവരെ 11 പേരാണ് അറസ്‌റ്റിലായത്.

ഷംസീര്‍ സ്വന്തം മതത്തില്‍ തെറ്റ് ഉണ്ടെങ്കില്‍ തിരുത്തൂ, എന്നിട്ടാകാം മറ്റ് മതങ്ങളെ കുറിച്ചുള്ള പ്രസ്താവന

ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇദ്രീസിനെ പിടികൂടിയത്. അന്താരാഷ്‌ട്ര തീവ്രവാദ ശൃംഖലകളുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്നതിനാൽ കഴിഞ്ഞ മൂന്ന് വർഷമായി മുഹമ്മദ് ഇദ്രിസിന്റെ കോൾ ഡാറ്റ എൻഐഎ പരിശോധിച്ച് വരികയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button