Latest NewsIndiaNews

വാട്‌സ്ആപ്പ് സേവനങ്ങള്‍ തടസ്സപ്പെട്ടതിന് പിന്നാലെ റിപ്പോര്‍ട്ട് തേടി കേന്ദ്രം

ഇന്ത്യ, ഇറ്റലി, തുര്‍ക്കി എന്നീ രാജ്യങ്ങളിലും സേവനങ്ങള്‍ ലഭ്യമായിരുന്നില്ല

ന്യൂഡല്‍ഹി: രണ്ടര മണിക്കൂറോളം രാജ്യത്ത് വാട്സ്ആപ്പ് സേവനങ്ങള്‍ തടസ്സപ്പെട്ടതിന് പിന്നാലെ കേന്ദ്രം റിപ്പോര്‍ട്ട് തേടി. ഐടി ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് മെറ്റാ ഇന്ത്യയോട് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയക്കുന്നതിനും സ്വീകരിക്കുന്നതിനും തടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് ഐടി മന്ത്രാലയത്തിന്റെ നടപടി. ഇതിന് പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള സൈബര്‍ ആക്രമണം നടന്നിട്ടുണ്ടൊയെന്നും കേന്ദ്രം പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ വാട്സ്ആപ്പ് ഉപഭാേക്താക്കളോട് ക്ഷമ പറഞ്ഞിട്ടുണ്ട്.

Read Also: പേയ്ഡ് റിവ്യൂകൾക്ക് പൂട്ടുവീഴും, നടപടിയുമായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്

നിയമപ്രകാരം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഐടി മന്ത്രാലയം വാട്സ്ആപ്പിനോട് നിര്‍ദേശിച്ചിരുന്നു. ഇപ്പോള്‍ വാട്സ്ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിട്ട സാഹചര്യത്തില്‍ സൈബര്‍ ലംഘനം നടന്നിട്ടുണ്ടെങ്കില്‍ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിനെ (സിഇആര്‍ടി) അറിയിക്കേണ്ടത് നിര്‍ബന്ധമാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

രാജ്യത്ത് ആദ്യമായാണ് ഇത്രയും ദൈര്‍ഘ്യമേറിയ തകരാര്‍ നേരിട്ടത്. ഇന്ത്യ, ഇറ്റലി, തുര്‍ക്കി എന്നീ രാജ്യങ്ങളിലും സേവനങ്ങള്‍ ലഭ്യമായിരുന്നില്ല. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും പ്രവര്‍ത്തനം ഏകദേശം രണ്ടരമണിക്കൂറിന് ശേഷമാണ് പുനഃസ്ഥാപിച്ചത്. വ്യക്തിപരമായ സന്ദേശങ്ങള്‍ക്ക് പുറമേ ഗ്രൂപ്പുകളിലും സന്ദേശമയക്കാന്‍ കഴിഞ്ഞിരുന്നില്ല. വാട്ട്സ്ആപ്പ് ബിസിനസ് ആപ്പിലും പ്രശ്നം ഉണ്ടായിരുന്നു എന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button