കിളിമാനൂർ: കഞ്ചാവുമായി യുവാവ് പിടിയിൽ. കിളിമാനൂർ കേശവപുരം അഖിൽ ഭവനിൽ അഖിൽ (22) ആണ് അറസ്റ്റിലായത്. കിളിമാനൂർ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ ആണ് യുവാവ് പിടിയിലായത്.
കിളിമാനൂർ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് 30 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. അഖിലിന് കഞ്ചാവ് കൈമാറിയ തൊപ്പിച്ചന്ത സ്വദേശിയായ കണ്ണനെതിരെയും കേസെടുത്തിട്ടുണ്ട്. എക്‌സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കണ്ണൻ സ്കൂട്ടർ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
Read Also : ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്ന് ഒഴിവാക്കുന്ന കാര്യം എൽഡിഎഫ് ഗൗരവമായി ആലോചിക്കും: കാനം രാജേന്ദ്രൻ
ഇയാളുടെ സ്കൂട്ടറിൽ നിന്ന് 102 മില്ലിഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. കിളിമാനൂർ മേഖലയിലെ എൻജിനീയറിങ് കോളജ് അടക്കമുള്ള വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും മയക്കുമരുന്ന് വിൽപന നടത്തുന്ന കിളിമാനൂർ കേന്ദ്രീകരിച്ചുള്ള സംഘത്തിലെ കണ്ണികളാണ് പ്രതികൾ.
റെയ്ഡിൽ എക്‌സൈസ് ഇൻസ്പെക്ടർ മോഹൻകുമാർ, പ്രിവന്റിവ് ഓഫീസർ പി. അനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വൈ.ജെ. ജെസീം, സി. സജിത്ത്, ആർ. ചന്തു, എം.ആർ. രതീഷ് എന്നിവർ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments