Latest NewsNewsIndia

രാജ്യത്തെ ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് പ്രസിഡന്റ് ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും

'പ്രകാശത്തിന്റെയും ശോഭയുടെയും ദീപാവലി ആഘോഷങ്ങള്‍ എല്ലാവര്‍ക്കും നേരുന്നു, ദീപാവലി ഉത്സവത്തില്‍ കുടുംബത്തിന് സന്തോഷവും ക്ഷേമവും ചൈതന്യവും വര്‍ദ്ധിക്കട്ടെ

ന്യൂഡല്‍ഹി: ദീപങ്ങളുടെ ഉത്സവത്തില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രസിഡന്റ് ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. അറിവിന്റെ വിളക്കുപയോഗിച്ച് രാജ്യത്തെ ജനങ്ങളുടെ ജീവിതം പ്രകാശിപ്പിക്കാന്‍ സാധിക്കട്ടെ. എല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.ദ്രൗപതി മുര്‍മു പറഞ്ഞു.

Read Also: വിഖ്യാത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയ്ക്ക് ഒരു കണ്ണിന്റെ കാഴ്ചയും ഒരു കൈക്ക് ചലനശേഷിയും പൂര്‍ണമായി നഷ്ടപ്പെട്ടു

‘പ്രകാശത്തിന്റെയും ശോഭയുടെയും ദീപാവലി ആഘോഷങ്ങള്‍ എല്ലാവര്‍ക്കും നേരുന്നു.ദീപാവലി ഉത്സവത്തില്‍ കുടുംബത്തിന് സന്തോഷവും ക്ഷേമവും ചൈതന്യവും വര്‍ദ്ധിക്കട്ടെ. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം നല്ലൊരു ദീപാവലി ഉണ്ടാകട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.’ മോദി ട്വിറ്ററില്‍ കുറിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന നേതാക്കള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button