KeralaLatest NewsNews

വിസി വിഷയത്തില്‍ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു

തങ്ങളാരും മന്ത്രിസ്ഥാനം കണ്ടല്ല രാഷ്ട്രീയത്തിലിറങ്ങിയത്, ജനങ്ങള്‍ തിരഞ്ഞെടുത്ത് അയച്ചതാണ് : ഗവര്‍ണര്‍ക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ വിസി വിഷയത്തില്‍ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. സര്‍വകലാശാലകളെ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള കല്‍പന പുറപ്പെടുവിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നും ഗവര്‍ണര്‍ ഫ്യൂഡല്‍ ഭൂതകാലത്തില്‍ അഭിരമിക്കുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി.

Read Also: ഹിജാബ് വിരുദ്ധ പ്രക്ഷോഭം ഇറാന് തിരിച്ചടിയാകുന്നു, ഹാക്കര്‍മാര്‍ ആണവ ഗവേഷണ കേന്ദ്രത്തിന്റെ രഹസ്യങ്ങള്‍ ചോര്‍ത്തി

‘സര്‍വകലാശാലകളെ ഇകഴ്ത്തുകയും നാടിനെ അപമാനിക്കുകയുമാണ് ഗവര്‍ണര്‍ ചെയ്യുന്നത്. ആര്‍എസ്എസിന്റെ വക്താക്കളെ ഉന്നത വിദ്യാഭ്യാസത്തിന്റെ തലപ്പത്ത് ഇരുത്തി ഫ്യൂഡല്‍ അധികാര വാഴ്ച നടത്തുന്നു.ഗവര്‍ണര്‍ ആര്‍എസ്എസിനോട് കൂടിയാലോചിച്ച് കൊണ്ടാണ് കേരളത്തില്‍ എന്തൊക്കെ ചെയ്യണമെന്ന് തീരുമാനം എടുക്കുന്നത്’, മന്ത്രി വിമര്‍ശിച്ചു.

‘അമിതാധികാര പ്രവണതകളെ മുറിച്ചുകടന്ന ചരിത്രമാണ് കേരളത്തിനുള്ളതെന്ന് ഗവര്‍ണര്‍ ശ്രദ്ധിച്ചു കാണില്ല, വൈരാഗ്യബുദ്ധിയോടെയാണ് പെരുമാറുന്നത്. ചാന്‍സലര്‍ നടത്തിയ കടും കൈയ്യില്‍ നിന്നും പിന്തിരിയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’, മന്ത്രി പറഞ്ഞു.

‘സര്‍ക്കാര്‍ ഇതുവരെ വളരെ സംയമനം പാലിച്ചും മിതത്വം പാലിച്ചുമാണ് പെരുമാറിയിട്ടുള്ളത്. ഗവര്‍ണര്‍ പദവിയോടുള്ള എല്ലാ ആദരവും ഉള്‍ക്കൊണ്ടു കൊണ്ടാണ് സംസാരിച്ചിട്ടുള്ളത്. പക്ഷേ നിരന്തരം നാടിനെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ ആവര്‍ത്തിക്കുകയാണ്, മന്ത്രിമാരെ സ്ഥാനഭ്രഷ്ടരാക്കുമെന്ന് വരെ ഭീഷണിപ്പെടുത്തി. തങ്ങളാരും മന്ത്രിസ്ഥാനം കണ്ടല്ല രാഷ്ട്രീയത്തിലിറങ്ങിയത്, ജനങ്ങള്‍ തിരഞ്ഞെടുത്ത് അയച്ചതാണ്, മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button