ടെഹ്റാന്‍ : ഇറാന്‍ ഭരണകൂടത്തിന്റെ സുപ്രധാന കേന്ദ്രങ്ങളിലേയ്ക്ക് സൈബര്‍ ആക്രമണം. ഇറാനില്‍ വനിതാ പ്രക്ഷോഭകരെ അതിക്രൂരമായി ഭരണകൂടം നേരിടുന്നത് തുടരുന്നതിനിടെയാണ് പ്രക്ഷോഭകര്‍ സൈബര്‍ യുദ്ധത്തിലേയ്ക്ക് കടന്നിരിക്കുന്നത്. ഇറാനിലെ ആറ്റമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ എന്ന സ്ഥാപന ത്തിന്റെ കംപ്യൂട്ടറുകളിലേയ്ക്ക് നുഴഞ്ഞുകയറിയാണ് ഹാക്കിംഗ് നടന്നിരിക്കുന്നത്. ബുഷേര്‍ ആണവ പ്ലാന്റിന്റെ കംപ്യൂട്ടര്‍ ശൃംഖലയിലാണ് ഹാക്കര്‍ ആക്രമണം.
പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം കാര്‍ഗില്‍ ജവാന്മാര്‍ക്കൊപ്പം, രാജ്യം സൈനികര്‍ക്ക് ഒപ്പമെന്ന് മോദി
തൊട്ടടുത്ത ഒരു വിദേശരാജ്യത്തുനിന്നാണ് നീക്കം നടന്നിരിക്കുന്നതെന്നാണ് ടെഹ്റാന്‍ മന്ത്രാലയം സൂചന നല്‍കുന്നത്. ഇതിനിടെ രഹസ്യവിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും ഇറാന്‍ അവകാശപ്പെടുന്നുണ്ട്. 2011ല്‍ റഷ്യന്‍ സഹായത്തോടെയാണ് ആണവ നിലയം സ്ഥാപിച്ചത്. മഹ്സാ ആമിനിയുടെ മരണത്തിനെതിരായ പ്രക്ഷോഭം ഇറാനിലെമ്പാടും വ്യാപിക്കുന്നതിനനുസരിച്ചാണ് ഹാക്കര്‍മാരും ഭരണകൂടത്തിനെതിരെ നീങ്ങുന്നത്.
Post Your Comments