Latest NewsKeralaNews

കണ്ണൂർ വിസിയെ ക്രിമിനൽ എന്നല്ലാതെ എന്ത് വിളിക്കാൻ: ഗവർണർ

തിരുവനന്തപുരം: വൈസ്ചാൻസലർമാർക്ക് മുന്നറിയിപ്പ് നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജിവെയ്ക്കില്ലെന്ന നിലപാട് സ്വീകരിക്കുന്ന വിസിമാർക്ക് മുന്നറിയിപ്പ് നൽകിയാണ് ഗവർണർ രംഗത്തെത്തിയിട്ടുള്ളത്. കാരണം കാണിക്കൽ നോട്ടീസ് ഉടൻ നൽകണമെന്നാണ് വിസിമാർക്ക് ഗവർണർ നൽകിയിരിക്കുന്ന നിർദ്ദേശം. രാജ്ഭവനിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read Also: ‘ഒരു സ്ത്രീ വസ്ത്രം ധരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അവളാണ്, ആരും ഇടപെടേണ്ട’: കങ്കണ റണാവത്ത്

മാദ്ധ്യമങ്ങളോട് തനിക്കൊരു പ്രശ്‌നവുമില്ല. തനിക്ക് പ്രശ്‌നമുള്ളത് മാദ്ധ്യമ പ്രവർത്തകർക്കിടയിലെ സിപിഎം കേഡറുകളോടാണ്. മാദ്ധ്യമങ്ങളോട് എക്കാലത്തും തനിക്ക് ബഹുമാനമാണുള്ളത്. രാവിലെ മാദ്ധ്യമങ്ങളോടുള്ള തന്റെ പെരുമാറ്റം ശരിയായ തരത്തിലല്ല എന്ന് വിലയിരുത്തരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

കണ്ണൂർ വിസിയെ ക്രിമിനൽ എന്ന് വിളിച്ചതിൽ യാതൊരു തെറ്റുമില്ല. ഹിസ്റ്ററി കോൺഗ്രസിന് ശേഷം റിപ്പോർട്ട് പോലും തരാൻ കണ്ണൂർ വിസി തയ്യാറായില്ല. തനിക്കെതിരെ നടന്ന അക്രമത്തിൽ വിശദീകരണം നൽകാൻ പറഞ്ഞപ്പോൾ കണ്ണൂർ വിസിയുടെ പ്രതികരണം മോശമായിരുന്നു. താൻ സുരക്ഷ വിദഗ്ധൻ അല്ല എന്നായിരുന്നു അദ്ദേഹം നൽകിയ മറുപടി. ക്രിമിനലിന്റെ സ്വഭാവമുള്ള ഒരാളെ ക്രിമിനൽ എന്നല്ലാതെ എന്താണ് വിളിക്കേണ്ടതെന്നും ഗവർണർ ചോദിക്കുന്നു. ഒരു പേര് നിർദ്ദേശിച്ചാൽ അങ്ങനെ വിളിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: സെക്‌സിനിടെ ലിംഗത്തിൽ കൊക്കെയ്ൻ പുരട്ടി, കാമുകി മരിച്ചു: കാമുകനെതിരെ കേസ്, നിർണായക വിധിയുമായി കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button