കണ്ണൂര്‍: പാനൂരില്‍ വെട്ടേറ്റ് മരിച്ച വിഷ്ണുപ്രിയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വിഷ്ണുപ്രിയയുടെ ശരീരത്തില്‍ ആഴത്തിലുള്ള പതിനൊന്ന് മുറിവുകളുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഞരമ്പുകള്‍ മുറിഞ്ഞ് കഴുത്ത് 75 ശതമാനം അറ്റുതൂങ്ങിയ നിലയിലായിരുന്നു. നെഞ്ചിലും കൈകളിലും കാലിലും ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നു. ആന്തരികാവയങ്ങള്‍ക്ക് മാരകമായ ക്ഷതമേറ്റെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
Read Also: പണ്ട് പലതിനും കൂട്ടുനിന്ന ഗവർണർ തെറ്റ് തിരുത്തുന്നത് സ്വാഗതാർഹം: പ്രതിപക്ഷ നേതാവ്
അതേസമയം, വിഷ്ണുപ്രിയയുടെ മൃതദേഹം പാനൂരിലെ വീട്ടിലെത്തിച്ചു. വന്‍ജനാവലിയാണ് വിഷ്ണുപ്രിയയെ അവസാനമായി കാണാനെത്തിയത്. വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും കൊല്ലാന്‍ പ്രതി ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. പൊന്നാനി സ്വദേശിയായ യുവാവിനെ കൊല്ലാനായാണ് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ ആയുധങ്ങള്‍ ശ്യാംജിത്ത് കഴുകി സൂക്ഷിച്ചതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. ഈ യുവാവ് വിഷ്ണുപ്രിയയുമായി പ്രണയത്തിലായിരുന്നു എന്ന സംശയത്തിന്റെ പുറത്താണ് കൊലപാതകത്തിന് പദ്ധതിയിട്ടത്.
സുഹൃത്തുമായി വീഡിയോ കോളില്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് ശ്യാംജിത്ത് അകത്തേക്ക് കടന്നുവന്ന് വിഷ്ണുപ്രിയയെ തലയ്ക്കടിച്ച് വീഴ്ത്തിയത്. ശ്യാംജിത്തിന്റെ പേര് വിളിച്ച് വിഷ്ണുപ്രിയ അലറി കരഞ്ഞത് ഇയാള്‍ കണ്ടിരുന്നു. പൊന്നാനി സ്വദേശിയായ യുവാവിനെ പൊലീസ് സാക്ഷി ചേര്‍ക്കും.
സ്വന്തമായി നിര്‍മ്മിച്ച കത്തിയുമായാണ് ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയത്. മലയാളത്തില്‍ ഈയിടയ്ക്കിറങ്ങിയ ഒരു സിനിമയില്‍ നിന്നാണ് സ്വന്തമായി കത്തി നിര്‍മ്മിക്കുന്നതിനെ കുറിച്ച് താന്‍ മനസ്സിലാക്കിയതെന്നും ശ്യാംജിത്ത് പറഞ്ഞതായി പൊലീസ് പറയുന്നു.
Post Your Comments