നെടുമങ്ങാട്: ടിപ്പര്‍ ലോറിയെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ബൈക്ക് മറിഞ്ഞ് അധ്യാപിക ഭര്‍ത്താവിന്റെ കണ്മുന്നില് ടിപ്പര്‍ കയറിയിറങ്ങി മരിച്ചു. നെട്ട ബോംബെ വില്ലയില്‍ ജീനാ ഷാജഹാനാണ് (40) മരിച്ചത്.
ഇന്നലെ രാവിലെ 7.30-ഓടെ വാളിക്കോട് ജംഗ്ഷനിലാണ് അപകടം നടന്നത്. നാലാഞ്ചിറയിലെ സ്വകാര്യ വിദ്യാലയത്തില്‍ സേവനമനുഷ്ഠിക്കുന്ന ജീനയുമൊത്ത് ഭര്‍ത്താവ് ഷാജഹാന് ബുള്ളറ്റില്‍ സ്കൂളിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്.
ടിപ്പറിനെ മറികടക്കുന്നതിനിടയില്‍ എതിരെ മറ്റൊരു വാഹനം വരുന്നതു കണ്ട് വെട്ടിത്തിരിക്കവെ, പിന്‍സീറ്റിലിരുന്ന ജീന റോഡില്‍ തെറിച്ചു വീഴുകയായിരുന്നു. ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട ജീന തൽക്ഷണം മരിച്ചു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വൈകിട്ട് തൊളിക്കോട് തേവന്‍പാറ ജമാത്ത് കബര്‍സ്ഥാനില്‍ കബറടക്കി. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റ് ജസിന് ഏക മകനാണ്. സംഭവത്തിൽ, നെടുമങ്ങാട് പൊലീസ് കേസെടുത്തു.
Post Your Comments