പ്രമുഖ വായ്പാ ദാതാവായ ധനലക്ഷ്മി ബാങ്ക് അസാധാരണ പൊതുയോഗം ഉടൻ സംഘടിപ്പിക്കും. ഓഹരി ഉടമകളുടെ നേതൃത്വത്തിലാണ് അസാധാരണ പൊതുയോഗം സംഘടിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, നവംബർ 12 നാണ് യോഗം ചേരുക. വീഡിയോ കോൺഫറൻസിംഗ് മുഖാന്തരമുള്ള പൊതുയോഗത്തിൽ നിരവധി പേർ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഒരു വിഭാഗം ഓഹരി ഉടമകളുടെ ആവശ്യത്തെ തുടർന്നാണ് അസാധാരണ പൊതുയോഗം ഉടൻ സംഘടിപ്പിക്കുന്നത്. മാനേജിംഗ് ഡയറക്ടറുടെ ചില സാമ്പത്തിക അധികാരങ്ങൾ തടയണമെന്നാണ് ഓഹരി ഉടമകളുടെ ആവശ്യം. ബോർഡിൽ വേണ്ടത്ര അംഗങ്ങൾ ഇല്ലാത്തതിനാൽ അവകാശ ഓഹരികൾ ഉൾപ്പെടെയുള്ളവർ പുറപ്പെടുവിക്കുന്നതിൽ അനിശ്ചിതത്വം നിലനിൽക്കുകയാണെന്ന് ഓഹരി ഉടമകൾ അറിയിച്ചിട്ടുണ്ട്. അസാധാരണ യോഗത്തിൽ നിരവധി പ്രമേയങ്ങൾ ഉന്നയിക്കും. യോഗം പരിഗണിക്കുന്ന പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിന് ഇ- വോട്ടിംഗ് സംവിധാനമാണ് ഏർപ്പെടുത്തുക.
Also Read: ലാവ യുവ പ്രോ: ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
Post Your Comments