Latest NewsIndiaNews

ശ്രീരാമന്റെ അനുഗ്രഹം രാജ്യത്തെ ഉയരങ്ങളിലെത്തിക്കും: അയോദ്ധ്യയിലെ ലക്ഷദീപം തെളിയിക്കൽ ചടങ്ങിൽ പങ്കുചേർന്ന് പ്രധാനമന്ത്രി

അയോദ്ധ്യ: ശ്രീരാമന്റെ അനുഗ്രഹം രാജ്യത്തെ ഉയരങ്ങളിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദീപാവലിയോടനുബന്ധിച്ച് അയോദ്ധ്യയിലെ ശ്രീരാമ രാജ്യഭിഷേക പൂജയിലും ലക്ഷദീപം തെളിക്കൽ ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. അദ്ദേഹം ക്ഷേത്രത്തിൽ ദർശനവും നടത്തി. ക്ഷേത്രനിർമ്മാണ പുരോഗതി അദ്ദേഹം വിലയിരുത്തുകയും ചെയ്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Read Also: 9 സര്‍വകലാശാലകളിലെ വിസിമാരോട് നാളെതന്നെ രാജി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ലക്ഷദീപക്കാഴ്ചയിലും അദ്ദേഹം പങ്കെടുത്തു. 18 ലക്ഷം ചിരാതുകൾക്കാണ് തിരിതെളിഞ്ഞത്. ശ്രീരാമ വിഗ്രഹത്തിന് മുന്നിൽ നിന്ന് പ്രധാന പൂജാരി കൊളുത്തി കൈമാറിയ വിളക്കിൽ നിന്ന് പ്രധാനമന്ത്രി മറ്റൊരു നിലവിളക്കിലേയ്ക്കും പിന്നീട് ചിരാതുകളിലേയ്ക്കും ദീപം പകർന്നാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

Read Also: ‘പ്രണയപ്പക വലിയൊരു സാമൂഹ്യ പ്രശ്നം, പക്വതയില്ലായ്മ’: വിഷ്ണുപ്രിയയുടെ കുടുംബത്തെ സന്ദർശിച്ചുവെന്ന് കെ.കെ. ശൈലജ

shortlink

Related Articles

Post Your Comments

Related Articles


Back to top button