Latest NewsKeralaNews

ഗവർണറുടെ നടപടി ഏകപക്ഷീയം: വിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി

തൃശ്ശൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. സംസ്ഥാനത്തെ 9 സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് നാളെ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട ഗവർണറുടെ നടപടി ഏകപക്ഷീയമാണെന്ന് മന്ത്രി പറഞ്ഞു.

Read Also: ശ്രീരാമന്റെ അനുഗ്രഹം രാജ്യത്തെ ഉയരങ്ങളിലെത്തിക്കും: അയോദ്ധ്യയിലെ ലക്ഷദീപം തെളിയിക്കൽ ചടങ്ങിൽ പങ്കുചേർന്ന് പ്രധാനമന്ത്രി

ഉന്നത വിദ്യാഭ്യസ മേഖലയിൽ സ്തംഭനം സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഇതിന് പിന്നിൽ. ഉന്നത വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കുന്നതാണ് ഈ നടപടി. സർവകലാശാലകളെ അനാഥമാക്കി മാറ്റാനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ല. ഇപ്പോൾ പറയുന്ന കാര്യത്തിന് ഗവർണർ നാളെ തന്നെയും പുറത്താക്കിയേക്കുമെന്നും പക്ഷെ പറയാതിരിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

സർക്കാരിന്റെ പ്രവർത്തനങ്ങളെ കൂച്ച് വിലങ്ങു ഇടാനുള്ള തീരുമാനമാണ് ഗവണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. നാളിതുവരെ ഏതെങ്കിലും ഗവർണർമാരുടെ ഭാഗത്തു നിന്നും ഇങ്ങനെ ഉണ്ടായിട്ടുണ്ടോയെന്നും കേരളത്തിലെ സർവകലാശാലകൾ ഫാസിസ്റ്റ് ശക്തികൾ കയ്യടക്കാൻ പോകുന്നുവെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നതെന്നും ബിന്ദു കൂട്ടിച്ചേർത്തു.

Read Also: ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ പൊലീസിനെ ലേബൽ ചെയ്യുന്നതിനോട് യോജിക്കാനാവില്ല: മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button