കൊട്ടാരക്കര: നിധി കണ്ടെത്തി നല്‍കാമെന്ന് പറഞ്ഞ് സ്വര്‍ണവും പണവും വാങ്ങി മുങ്ങിയയാള്‍ 13 വര്‍ഷത്തിനുശേഷം അറസ്റ്റിൽ. രാമന്‍കുളങ്ങര കൊച്ചഴികത്ത് വീട്ടില്‍ ഷൈനാണ് പൊലീസ് പിടിയിലായത്. എഴുകോണ്‍ പൊലീസാണ് പിടികൂടിയത്.
2009-ലാണ് കുഴിമതിക്കാട് ചൂരപൊയ്ക സ്വദേശിനി ഇയാള്‍ക്കെതിരെ എഴുകോണ്‍ പൊലീസിൽ പരാതി നല്‍കിയത്. ഒരുലക്ഷം രൂപയുടെ സ്വര്‍ണവും 33000 രൂപയുമാണ് ഇവരില്‍ നിന്ന് നിധി നല്‍കാമെന്ന് പറഞ്ഞ് വാങ്ങിയത്.
Read Also : ഗവര്‍ണര്‍ക്ക് ചാന്‍സലറായി പ്രവര്‍ത്തിക്കാനുള്ള അധികാരം നിയമസഭ നല്‍കിയതാണ്, അത് മറക്കണ്ട: മന്ത്രി പി.രാജീവ്
അന്ന് പൊലീസ് ഇയാളെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തെങ്കിലും തുടര്‍ന്ന്, ഇയാള്‍ക്ക് ജാമ്യം ലഭിച്ചു. കേസിന്റെ അന്വേഷണം പുരോഗമിക്കവെ ഷൈന്‍ ഒളിവില്‍ പോകുകയും കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. 13 വര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസം പൊലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments