KeralaLatest NewsNews

റോസിലിന്റെയും പത്മത്തിന്റെയും ശരീരം കീറി അവയവങ്ങള്‍ അനായാസം മുറിച്ചെടുത്തത് ഷാഫി

പത്തനംതിട്ട: റോസിലിന്റേയും പത്മത്തിന്റെയും ശരീരം കീറി അവയവങ്ങള്‍ അനായാസം മുറിച്ചെടുത്തത് ഷാഫിയെന്ന് റിപ്പോര്‍ട്ട്.
ഇലന്തൂരില്‍ നരബലിക്ക് ഇരയായ സ്ത്രീകളുടെ അവയവങ്ങള്‍ മുഹമ്മദ് ഷാഫി ഒരോന്നായി മുറിച്ചെടുത്തശേഷം തങ്ങളെ വിവരിച്ചു കാണിച്ചെന്നു കൂട്ടുപ്രതികളായ ഭഗവല്‍ സിംഗും ലൈലയും പൊലീസിന് മൊഴി നല്‍കി.

‘മുറിച്ചെടുത്ത അവയവങ്ങള്‍ പ്ലാസ്റ്റിക് കവറിലിട്ടു. മനുഷ്യശരീരത്തെപ്പറ്റി തനിയ്ക്കുള്ള പരിജ്ഞാനം തങ്ങളെ ബോധ്യപ്പെടുത്താനായിരുന്നു ഷാഫി അവയവങ്ങള്‍ മുറിച്ചെടുത്തത്. ഇവ ഭക്ഷിക്കണമെന്നു ഷാഫി നിര്‍ദ്ദേശിച്ചെങ്കിലും തങ്ങളതു ചെയ്തില്ല”, ഇരുവരും മൊഴി നല്‍കി.

‘റോസിലിന്റെ കുറച്ചു മാംസം ചീന്തിയെടുത്തു കുറച്ചുനാള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍, ഭക്ഷിക്കാന്‍ തോന്നാത്തതിനാല്‍ മറവുചെയ്തുവെന്ന് ലൈല പറഞ്ഞു.

പൂജ നടത്താനെന്ന പേരില്‍ പലപ്പോഴായി വാങ്ങിയ ആറുലക്ഷം രൂപ തിരികെ കൊടുക്കാന്‍ കഴിയാതിരുന്നതോടെയാണു വലിയ ചെലവു വരുമെന്നു ബോധ്യപ്പെടുത്തി നരബലി നടത്തിയത്. ഇതിനായി പത്തു ലക്ഷം രൂപയാണു ഷാഫി തങ്ങളോട് ആവശ്യപ്പെട്ടതെന്നും ഭഗവലും ലൈലയും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button