ചർമ്മ സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ് ഭൂരിഭാഗം പേരും. മുഖത്തെ പാടുകൾ അകറ്റാനും, മുഖകാന്തി വർദ്ധിപ്പിക്കാനും പ്രകൃതിദത്തമായ നിരവധി ഒറ്റമൂലികൾ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കുന്ന ഒന്നാണ് പപ്പായ. ചർമ്മത്തെ മൃദുവാക്കാൻ സഹായിക്കുന്ന വിവിധ തരത്തിലുള്ള പപ്പായ ഫെയ്സ് പാക്കുകളെ കുറിച്ച് പരിചയപ്പെടാം.
പപ്പായയും തേനും ചേർത്തുള്ള ഫെയ്സ് പാക്ക് മുഖകാന്തി വർദ്ധിപ്പിക്കാൻ വളരെ നല്ലതാണ്. പപ്പായ നന്നായി ഉടച്ചെടുത്തതിനു ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ ചേർക്കുക. ഇവ രണ്ടും നന്നായി മിക്സ് ചെയ്തതിനു ശേഷം മുഖത്ത് പുരട്ടുക. 15 മിനിറ്റിനു ശേഷം കഴുകി കളയാവുന്നതാണ്.
Also Read: 48 ജിബി അധിക ഡാറ്റ സൗജന്യം, തകർപ്പൻ പ്ലാനുമായി വിഐ
അടുത്തതാണ് പപ്പായയും മുട്ടയുടെ വെള്ളയും ചേർത്തുള്ള ഫെയ്സ് പാക്ക്. പപ്പായ കഷ്ണങ്ങളാക്കി ഉടച്ചെടുത്തതിനു ശേഷം അതിലേക്ക് മുട്ടയുടെ വെള്ള ചേർക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും തേച്ചുപിടിപ്പിച്ച് 15 മിനിറ്റ് കഴുകാവുന്നതാണ്. മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ മുഖത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കാൻ സഹായിക്കും.
Post Your Comments