KeralaLatest NewsNews

ആറ് പകർച്ച വ്യാധികളുടെ നിർമ്മാർജനത്തിന് ആരോഗ്യ വകുപ്പിന്റെ പ്രത്യേക പരിപാടി

തിരുവനന്തപുരം: ആറ് പകർച്ചവ്യാധികളെ നിർമ്മാർജനം ചെയ്യുന്നതിന് ആരോഗ്യ വകുപ്പ് പ്രത്യേക കർമ്മ പരിപാടി തയ്യാറാക്കുമെന്ന് മന്ത്രി വീണാ ജോർജ്. നവകേരളം കർമ്മപദ്ധതി ആർദ്രം രണ്ടിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് രോഗ നിർമ്മാർജന പ്രവർത്തനങ്ങൾ. ഈ പദ്ധതിയുടെ ഭാഗമായി മലേറിയ, കാലാ അസാർ, മന്ത് രോഗം, ക്ഷയരോഗം, മീസിൽസ്, റുബല്ല എന്നീ രോഗങ്ങളാണ് സമയബന്ധിതമായി നിർമ്മാർജനം ചെയ്യാനുദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

Read Also: സുഹൃത്ത് വിളിച്ച് രക്ഷപ്പെടും എന്നൊക്കെ പറഞ്ഞപ്പോള്‍ വിശ്വസിച്ചു പോയി: ചതിയെ കുറിച്ച് അശ്ളീല സീരീസിൽ അഭിനയിച്ച യുവാവ്

ഓരോ ജില്ലയും ചെയ്യേണ്ട പ്രവർത്തനങ്ങൾ കൃത്യമായി നിശ്ചയിച്ച് മുന്നോട്ട് പോകാൻ നിർദ്ദേശം നൽകി. സംസ്ഥാന തലത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കായുള്ള പരിശീലന പരിപാടി നടത്തി. ജില്ലാതല ശില്പശാലകൾ സംഘടിപ്പിക്കാനും ആലോചിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

2025 ഓടെ മലേറിയയും, 2027 ഓടെ മന്ത് രോഗവും, 2026 ഓടെ കാലാ അസാർ, 2025 ഓടെ ക്ഷയ രോഗവും നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ വകുപ്പ് മുന്നോട്ട് പോകുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് രോഗനിർമ്മാർജ്ജന പ്രവർത്തനങ്ങൾ നടക്കുന്നത്.

ജില്ലാതല ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച ശില്പശാല ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ഉദ്ഘാടനം ചെയ്തു. ആരോഗ്യവകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ വി മീനാക്ഷി, അഡിഷണൽ ഡയറക്ടർ ഡോ സക്കീന, എസ് എച്ച് എസ് ആർ സി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ വി ജിതേഷ് എന്നിവർ സന്നിഹിതരായിരുന്നു.

Read Also: സംരംഭക വർഷം പദ്ധതി: ഏഴ് മാസത്തിനുള്ളിൽ സംസ്ഥാനത്ത് പുതുതായി നിലവിൽ വന്നത് 72091 സംരംഭങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button