Latest NewsUAENewsInternationalGulf

സ്വകാര്യവത്ക്കരണം നടപ്പാക്കിയില്ല: സ്വകാര്യ കമ്പനികൾക്ക് പിഴ ചുമത്തുമെന്ന് യുഎഇ

അബുദാബി: സ്വദേശിവത്കരണം നടപ്പാക്കാത്ത സ്വകാര്യ കമ്പനിയ്ക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. 2023 ജനുവരി മുതൽ പിഴ ചുമത്തുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. 2026ഓടെ ഇത് 10% ഉയർത്താനാണ് നിർദ്ദേശം. നിയമം ലംഘിക്കുന്ന കമ്പനിയിൽ നിന്ന് ഒരു സ്വദേശിക്ക് മാസത്തിൽ 6000 ദിർഹം കണക്കാക്കി വർഷത്തിൽ 72,000 ദിർഹം പിഴ ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.

Read Also: തറവാട്ടിൽ നിന്നും വീട്ടിലെത്തിയത് വസ്ത്രം മാറാൻ, കാണാതായപ്പോൾ അന്വേഷിച്ചെത്തിയ ബന്ധുക്കൾ കണ്ടത് വിഷ്ണുപ്രിയയുടെ മൃതദേഹം

നിശ്ചിത പരിധിയെക്കാൾ 3 മടങ്ങ് സ്വദേശികളെ നിയമിക്കുന്ന കമ്പനിയിലെ തൊഴിലാളി വർക്ക് പെർമിറ്റ് ഫീസ് 3750 ൽ നിന്ന് 250 ദിർഹമാക്കി കുറച്ചു. സ്വദേശിവത്ക്കരണ തോത് രണ്ടിരട്ടി വർദ്ധിപ്പിച്ച കമ്പനിക്ക് 1200 ദിർഹവും പരിധി നടപ്പാക്കിയ കമ്പനിക്ക് 3450 ദിർഹവുമാണ് വർക്ക് പെർമിറ്റ് ഫീസ്. ഈ കമ്പനികളിലെ സ്വദേശി, ജിസിസി പൗരന്മാരുടെ വർക്ക് പെർമിറ്റിനുള്ള ഫീസും ഒഴിവാക്കും.

Read Also: ‘ശ്രീദേവി’ ഉപദേശിച്ചതനുസരിച്ചാണു ഷാഫിയുടെ ആവശ്യപ്രകാരം താല്‍പര്യമില്ലാതിരുന്നിട്ടും അയാളുമായി പലവട്ടം സെക്‌സ് നടത്തിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button