Latest NewsKeralaNews

‘ശ്രീദേവി’ ഉപദേശിച്ചതനുസരിച്ചാണു ഷാഫിയുടെ ആവശ്യപ്രകാരം താല്‍പര്യമില്ലാതിരുന്നിട്ടും അയാളുമായി പലവട്ടം സെക്‌സ് നടത്തിയത്

ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തി ലൈല

കൊച്ചി: ഷാഫി പറയുന്നതെന്തും അനുസരിക്കുന്ന മാനസികാവസ്ഥയിലായിരുന്നു ഭഗവല്‍ സിംഗും ലൈലയും എന്നു റിപ്പോര്‍ട്ട്. ‘ശ്രീദേവി’ എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി ഷാഫി അവതരിപ്പിച്ച സിദ്ധനെ ദൈവതുല്യനായി കണ്ടാണ് ഇരുവരും വിശ്വസിച്ചത്. സിദ്ധന്റെ പ്രതിനിധിയെന്നു പറഞ്ഞായിരുന്നു റഷീദ് എന്ന പേരില്‍ ഷാഫി തങ്ങളെ സമീപിച്ചതെന്ന് ലൈല പറയുന്നു. റഷീദിനെ പിണക്കരുതെന്നും നന്നായി സുഖിപ്പിച്ചു നിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ‘ശ്രീദേവി’ ഉപദേശിച്ചതനുസരിച്ചാണു ഷാഫിയുടെ ആവശ്യപ്രകാരം താല്‍പര്യമില്ലാതിരുന്നിട്ടും അയാളുമായി പലവട്ടം സെക്‌സ് നടത്തിയതെന്നു ലൈല മൊഴി നല്‍കി.

Read Also: തറവാട്ടിൽ നിന്നും വീട്ടിലെത്തിയത് വസ്ത്രം മാറാൻ, കാണാതായപ്പോൾ അന്വേഷിച്ചെത്തിയ ബന്ധുക്കൾ കണ്ടത് വിഷ്ണുപ്രിയയുടെ മൃതദേഹം

ഇലന്തൂരില്‍ നരബലിക്ക് ഇരയായ സ്ത്രീകളുടെ അവയവങ്ങള്‍ മുഹമ്മദ് ഷാഫി ഒരോന്നായി മുറിച്ചെടുത്തശേഷം തങ്ങളെ വിവരിച്ചു കാണിച്ചെന്നു കൂട്ടുപ്രതികളായ ഭഗവല്‍ സിംഗും ലൈലയും പൊലീസിന് മൊഴി നല്‍കി.

‘കഴിഞ്ഞ ജൂണില്‍ കൊലചെയ്ത റോസിലിന്റെയും സെപ്റ്റംബറില്‍ കൊന്ന പത്മത്തിന്റെയും ശരീരം കീറി അവയവങ്ങള്‍ അനായാസം മുറിച്ചെടുത്തു തങ്ങളെ കാണിച്ചു. തുടര്‍ന്നു പ്ലാസ്റ്റിക് കവറിലിട്ടു. മനുഷ്യശരീരത്തെപ്പറ്റി തനിയ്ക്കുള്ള പരിജ്ഞാനം തങ്ങളെ ബോധ്യപ്പെടുത്താനായിരുന്നു ഷാഫി അവയവങ്ങള്‍ മുറിച്ചെടുത്തത്. ഇവ ഭക്ഷിക്കണമെന്നു ഷാഫി നിര്‍ദ്ദേശിച്ചെങ്കിലും തങ്ങളതു ചെയ്തില്ല’, ഇരുവരും മൊഴി നല്‍കി.

‘റോസിലിന്റെ കുറച്ചു മാംസം ചീന്തിയെടുത്തു കുറച്ചുനാള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍, ഭക്ഷിക്കാന്‍ തോന്നാത്തതിനാല്‍ മറവുചെയ്തുവെന്ന് ലൈല പറഞ്ഞു.

പൂജ നടത്താനെന്ന പേരില്‍ പലപ്പോഴായി വാങ്ങിയ ആറുലക്ഷം രൂപ തിരികെ കൊടുക്കാന്‍ കഴിയാതിരുന്നതോടെയാണു വലിയ ചെലവു വരുമെന്നു ബോധ്യപ്പെടുത്തി നരബലി നടത്തിയത്. ഇതിനായി പത്തു ലക്ഷം രൂപയാണു ഷാഫി തങ്ങളോട് ആവശ്യപ്പെട്ടതെന്നും ഭഗവലും ലൈലയും പറഞ്ഞു. നിര്‍ണായക തെളിവെന്നു കരുതുന്ന പത്മയുടെ മൊബൈല്‍ ഫോണ്‍ കണ്ടുകിട്ടാത്തതു അന്വേഷണത്തിനു തടസമാണ്. ഇന്നലെയും പ്രതികളുമായി ഇലന്തൂരില്‍ തെളിവെടുപ്പു നടത്തിയെങ്കിലും ഫോണ്‍ കിട്ടിയില്ല. ഫോണ്‍ ഷാഫി നശിപ്പിച്ചെന്നാണു ലൈലയും ഭഗവലും മൊഴി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button