KasargodKeralaNattuvarthaLatest NewsNews

മാരക മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ അറസ്റ്റില്‍

ഹോസ്ദുര്‍ഗ് കുശാല്‍ നഗര്‍ കുടിക്കാല്‍ ഹൗസിലെ പി. തസ്‍ലിം (33), കാസര്‍ഗോഡ് നുള്ളിപ്പാടി കെയര്‍വെല്‍ ആശുപത്രിക്ക് എതിര്‍വശത്തെ ടി.എ. ഷഹീല്‍ ഖാന്‍ (36), തളങ്കര പള്ളിക്കാല്‍ ഹൗസിലെ പി.എച്ച്. അബ്ദുല്‍ ഖാദര്‍ (39) എന്നിവരാണ് അറസ്റ്റിലായത്

കാസര്‍​ഗോഡ്: കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി മൂന്നു പേർ ടൗൺ പൊലീസിന്റെ പിടിയിൽ. ഹോസ്ദുര്‍ഗ് കുശാല്‍ നഗര്‍ കുടിക്കാല്‍ ഹൗസിലെ പി. തസ്‍ലിം (33), കാസര്‍ഗോഡ് നുള്ളിപ്പാടി കെയര്‍വെല്‍ ആശുപത്രിക്ക് എതിര്‍വശത്തെ ടി.എ. ഷഹീല്‍ ഖാന്‍ (36), തളങ്കര പള്ളിക്കാല്‍ ഹൗസിലെ പി.എച്ച്. അബ്ദുല്‍ ഖാദര്‍ (39) എന്നിവരാണ് അറസ്റ്റിലായത്.

Read Also : തൊഴിലുറപ്പ് ജോലിക്കിടെ കടന്നലിന്‍റെ കുത്തേറ്റ് വയോധികൻ മരിച്ചു : 18 പേര്‍ക്ക് പരിക്ക്

വെള്ളിയാഴ്ച വൈകീട്ട് ഫോര്‍ട്ട് റോഡില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. ആറു ഗ്രാം എം.ഡി.എം.എയാണ് സംഘത്തില്‍ നിന്ന് പിടികൂടിയത്.

കാസര്‍ഗോഡ് പൊലീസ് ഇൻസ്‍പെക്ടർ പി. അജിത് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്, എസ്.ഐ രഞ്ജിത് കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പ്രതികളെ കോടതിയിൽ ​ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button