റിലയൻസ് ജിയോയുടെ ആദ്യ ലാപ്ടോപ്പ് ഔദ്യോഗികമായി പുറത്തിറക്കി. ജിയോബുക്ക് എന്ന പേര് നൽകിയിരിക്കുന്ന ഈ ലാപ്ടോപ്പിൽ വ്യത്യസ്ഥവും നൂതനവുമായ നിരവധി സവിശേഷതകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. റിലയൻസിന്റെ ഇ- കൊമേഴ്സ് വെബ്സൈറ്റായ റിലയൻസ് ഡിജിറ്റൽ മുഖാന്തരമാണ് ലാപ്ടോപ്പ് വാങ്ങാൻ കഴിയുന്നത്. ഇവയുടെ സവിശേഷതകളും നിലവിലുള്ള ഓഫറുകളും പരിചയപ്പെടാം.
11.6 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. 1366×768 സ്ക്രീൻ റെസല്യൂഷൻ ലഭ്യമാണ്. സ്നാപ്ഡ്രാഗൺ 665 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ ലാപ്ടോപ്പിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ജിയോഒഎസ് ആണ്. 2 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജാണ് നൽകിയിരിക്കുന്നത്.
ഇ-മെയിലുകൾ അയക്കാനും, ടെസ്റ്റുകൾ ടൈപ്പ് ചെയ്യാനും, ബ്രൗസ് ചെയ്യാനും തുടങ്ങിയ ചെറിയ ആവശ്യങ്ങൾക്ക് മാത്രമാണ് ലാപ്ടോപ്പ് ഉപയോഗിക്കാൻ സാധിക്കുക. 8 മണിക്കൂറിലേറെ ബാറ്ററി ലൈഫാണ് വാഗ്ദാനം ചെയ്യുന്നത്. 15,799 രൂപയാണ് ഈ ലാപ്ടോപ്പുകളുടെ വില. എന്നാൽ, ഇപ്പോൾ ജിയോബുക്ക് വാങ്ങുന്നവർക്ക് 5,000 രൂപയുടെ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments