Latest NewsNewsMobile PhoneTechnology

വിപണി കീഴടക്കാൻ ഐക്യൂ നിയോ 7, ആദ്യം അവതരിപ്പിച്ചത് ഈ വിപണിയിൽ

പ്രധാനമായും മൂന്ന് കളർ ഓപ്ഷനുകളിലാണ് ഐക്യൂ നിയോ 7 വാങ്ങാൻ സാധിക്കുക

ഐക്യൂ ബ്രാൻഡിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ അവതരിപ്പിച്ചു. ഐക്യൂ നിയോ 7 സ്മാർട്ട്ഫോണുകളാണ് പുറത്തിറക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ചൈനീസ് വിപണിയിലാണ് ഈ സ്മാർട്ട്ഫോൺ ആദ്യം എത്തിയത്. ഇവയുടെ വിലയും സവിശേഷതയും അറിയാം.

6.78 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഇ5 അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 1080 × 2,400 പിക്സൽ റെസലൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. ഒക്ട-കോർ മീഡിയടെക് ഡെമൻസിറ്റി 9000 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.120 വാട്സ് ഫ്ലാഷ് ചാർജിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 5,000 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്.

Also Read: തിളക്കമുള്ള ചർമ്മം ലഭിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ!

പ്രധാനമായും മൂന്ന് കളർ ഓപ്ഷനുകളിലാണ് ഐക്യൂ നിയോ 7 വാങ്ങാൻ സാധിക്കുക. ബ്ലാക്ക്, ഇംപ്രഷൻ ബ്ലൂ, പോപ്പ് ഓറഞ്ച് എന്നിവയാണ് നിറങ്ങൾ. 4ജി, വൈ- ഫൈ, ബ്ലൂടൂത്ത് വി5.3, ഒടിജി തുടങ്ങി നിരവധി കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള വേരിയന്റിന്റെ വില 2,699 യുവാനും ( ഏകദേശം 30,800 രൂപ) 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വേരിയന്റിന്റെ വില 2,999 യുവാനുമാണ് (ഏകദേശം 34,000 രൂപ).

shortlink

Related Articles

Post Your Comments

Related Articles


Back to top button