Latest NewsIndiaNews

കാബൂളിൽ ഏറ്റുമുട്ടൽ: അഞ്ച് ഐഎസ് ഭീകരരും ഒരു താലിബാൻ നേതാവും കൊല്ലപ്പെട്ടു

കാബൂൾ: കാബൂളിൽ ഏറ്റുമുട്ടൽ. താലിബാനും ഐഎസ്(ഇസ്ലാമിക് സ്റ്റേറ്റ്) തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ആറ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളും ഒരു താലിബാൻ നേതാവും കൊല്ലപ്പെട്ടു. ഐഎസിന്റെ ഒളിത്താവളത്തിൽ താലിബാൻ പരിശോധന നടത്തിയതിനെ തുർന്നാണ് ഏറ്റുമുട്ടൽ നടന്നത്.

Read Also: തറവാട്ടിൽ നിന്നും വീട്ടിലെത്തിയത് വസ്ത്രം മാറാൻ, കാണാതായപ്പോൾ അന്വേഷിച്ചെത്തിയ ബന്ധുക്കൾ കണ്ടത് വിഷ്ണുപ്രിയയുടെ മൃതദേഹം

കാബൂളിലെ പള്ളിയിലും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും നേരത്തെ ആക്രമണങ്ങൾ നടന്നിരുന്നു. വിദ്യാർത്ഥിനികളടക്കം നിരവധി പേരാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വസീർ അക്ബർ ഖാൻ പള്ളിയിലും കാജ് ഇൻസ്റ്റിറ്റ്യൂട്ടിലുമാണ് അക്രമണം നടന്നത്. താലിബാൻ അധികാരമേറ്റത് മുതൽ നിരവധി ആക്രമണങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്. കാബൂളിലും മറ്റ് നഗരപ്രദേശങ്ങളിലും നടന്ന സ്‌ഫോടന പരമ്പരകൾ ജനങ്ങളുടെ സുരക്ഷയെ വെല്ലുവിളിക്കുന്നതാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ പ്രതികരണം.

Read Also: സ്വകാര്യവത്ക്കരണം നടപ്പാക്കിയില്ല: സ്വകാര്യ കമ്പനികൾക്ക് പിഴ ചുമത്തുമെന്ന് യുഎഇ

shortlink

Related Articles

Post Your Comments

Related Articles


Back to top button