Latest NewsKeralaNews

എല്ലാ ടൂറിസ്റ്റ് ബസുകളും കളർകോഡ് പാലിക്കണം: പുതിയ ഉത്തരവ് പുറത്തിറക്കി എംവിഡി

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളിൽ ഏകീകൃത കളർകോഡ് നടപ്പാക്കുന്നതിൽ ഇളവ് നൽകിയ ഉത്തരവ് തിരുത്തി മോട്ടോർ വാഹന വകുപ്പ്. എല്ലാ ടൂറിസ്റ്റ് ബസുകളും കളർകോഡ് പാലിക്കണമെന്ന് വ്യക്തമാക്കിയാണ് എംവിഡി പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. പഴയ വാഹനങ്ങൾ അടുത്ത തവണ ഫിറ്റ്‌നസ് പുതുക്കാൻ വരുമ്പോൾ മുതൽ നിറം മാറ്റിയാൽ മതിയെന്ന ഉത്തരവ് തിരുത്തിയാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.

Read Also: തറവാട്ടിൽ നിന്നും വീട്ടിലെത്തിയത് വസ്ത്രം മാറാൻ, കാണാതായപ്പോൾ അന്വേഷിച്ചെത്തിയ ബന്ധുക്കൾ കണ്ടത് വിഷ്ണുപ്രിയയുടെ മൃതദേഹം

വടക്കഞ്ചേരി അപകടത്തെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾക്ക് ഏകീകൃത നിറം നിർബന്ധമാക്കിയത്. 2022 ജൂണിന് ശേഷം രജിസ്റ്റർ ചെയ്ത, ചെയ്യുന്ന വാഹനങ്ങൾക്കും ഫിറ്റ്‌നസ് പരിശോധനയ്ക്ക് എത്തുന്ന വാഹനങ്ങൾക്കും വെള്ള നിറം അടിക്കണമെന്നതായിരുന്നു നിർദ്ദേശം.

Read Also: ഒന്നാം പിണറായി മന്ത്രിസഭ നടത്തിയ അഴിമതികളെക്കുറിച്ച് കോടതിയുടെ മേൽനോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണം ആവശ്യം: ചെന്നിത്തല

shortlink

Related Articles

Post Your Comments

Related Articles


Back to top button