KeralaLatest NewsNews

12 ദിവസം പ്രായമായ കുഞ്ഞുമായി ഭർത്താവ് കടന്നുകളഞ്ഞെന്ന് യുവതിയുടെ പരാതി

വെള്ളിമാട്കുന്ന്: നവജാത ശിശുവിനെ തട്ടിയെടുത്തു പിതാവ് മുങ്ങി. 12 ദിവസം പ്രായമായ കുഞ്ഞുമായി ഭർത്താവ് കടന്നുകളഞ്ഞെന്ന് യുവതി പരാതി നല്‍കി. വെള്ളിമാട്കുന്ന് സ്വദേശിനി ആഷിഖയാണ് പരാതി നൽകിയത്. ഭർത്താവും ഭർതൃമാതാവും ചേർന്നാണ് കുട്ടിയെ കൊണ്ടുപോയത്.

യുവതിയെ പുറത്താക്കി വീട് പൂട്ടിയാണ് ഇവർ പോയത്. തട്ടിക്കൊണ്ടു പോകലിനും കുട്ടികൾക്കെതിരെയുള്ള അതിക്രമത്തിനും പിതാവിനെതിരെ ചേവായൂർ പോലീസ് കേസ് എടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button