ലക്നൗ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ 60 കാരന് അറസ്റ്റില്‍. സിദ്ധാർത്ഥ്നഗർ സ്വദേശി വാലി മുഹമ്മദി(60)നെതിരെയാണ് 11കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കേസ് എടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. രാവിലെ പുറപ്പെട്ട കുട്ടി ഏറെ വൈകിയാണ് സ്കൂളിൽ എത്തിയത്. അദ്ധ്യാപിക ഇതിനെ കുറിച്ച് അന്വേഷിച്ചതോടെയാണ് പീഡന വിവരം കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് അദ്ധ്യാപിക ഇക്കാര്യം മാതാവിനെ അറിയിക്കുകയായിരുന്നു.
കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. സംഭവ ശേഷം ഇയാള്‍ ഒളിവിലാണ്. ഇയാൾക്കായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
Post Your Comments