ഉപയോക്താൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ദീപാവലിക്ക് ശേഷം ചില ഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തനരഹിതമാകുമെന്നാണ് അറിയിച്ചിട്ടുള്ളത്. പ്രധാനമായും, പഴയ മോഡൽ ഐഫോണുകളിലും അപ്ഡേറ്റ് ചെയ്യാത്ത ആൻഡ്രോയിഡ് ഫോണുകളിലുമാണ് വാട്സ്ആപ്പ് സേവനം നിർത്തുന്നത്.
ഒക്ടോബർ 24 മുതൽ ഐഒഎസ് 10, ഐഒഎസ് 11 എന്നീ പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന ഐഫോണുകളിൽ വാട്സ്ആപ്പ് ലഭിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, ഐഫോൺ 12 മുതലുള്ള മോഡലുകളിൽ വാട്സ്ആപ്പ് സേവനം തുടർന്നും ലഭിക്കുന്നതാണ്. നിലവിൽ, പഴയ വേർഷൻ ഉപയോഗിക്കുന്ന ഐഒഎസ് ഉപയോക്താക്കൾക്ക് ഐഒഎസ് അപ്ഡേറ്റ് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
Also Read: വീട്ടിൽ ഒളിഞ്ഞിരിക്കുന്ന കാൻസറിനെ തുരത്താം: മുന്നറിയിപ്പുമായി ഡോക്ടർമാർ
ഐഫോൺ ഉപയോക്താക്കൾക്ക് പുറമേ, ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പഴയ ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകളിലും വാട്സ്ആപ്പ് സേവനം നിർത്തുന്നതായാണ് അറിയിപ്പ് നൽകിയത്.
Post Your Comments