കരാർ എഴുതി ഭീഷണിപ്പെടുത്തി അശ്ളീല ചിത്രത്തിൽ അഭിനയിപ്പിച്ചുവെന്ന പരാതിയുമായി യുവാവ് രംഗത്ത് വന്നതിന് പിന്നാലെ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ട് നിര്‍മാതാക്കള്‍. സീരീസിന്റെ കരാറില്‍ ധാരണയാവുന്ന ദൃശ്യങ്ങള്‍ അടങ്ങിയ ടീസറാണ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവന്നിരിക്കുന്നത്. 90 ശതമാനം നഗ്നതയാവാമെന്ന് യുവാവുമായി കരാറുണ്ടെന്നാണ് സംവിധായിക അവകാശപ്പെടുന്നത്. സീരിസില്‍ അഭിനയിച്ച യുവാവ് അടക്കമുള്ള അഭിനേതാക്കള്‍ കുടുംബാംഗങ്ങളുടെ സമ്മതം വാങ്ങിയതാണെന്നും സംവിധായിക പറയുന്നു.
തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയാണ് അഡല്‍ട്ട്‌സ് ഒണ്‍ലി ഒടിടി പ്ലാറ്റ്‌ഫോമിനും സംവിധായികയ്ക്കും എതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. കരാറിൽ കുടുക്കിയ ശേഷം ഭീഷണിപ്പെടുത്തിയാണ് ചിത്രത്തിൽ അഭിനയിപ്പിച്ചതെന്ന് യുവാവ് പരാതിയിൽ പറയുന്നു. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് അഭിനയിപ്പിച്ചത്. കരാറില്‍ ഒപ്പു വയ്ക്കുകയും ചെയ്തു. എന്നാല്‍, അശ്ലീല സിനിമയാണെന്ന് അറിയാതെയാണ് താന്‍ അഭിനയിക്കാൻ ചെന്നതെന്ന് പറഞ്ഞ യുവാവ്, കാര്യമറിഞ്ഞതും പിന്മാറി. എന്നാല്‍ കരാര്‍ കാണിച്ചു ഭീഷണിപ്പെടുത്തി. പിന്‍മാറിയാല്‍ കനത്ത നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നാണ് പറഞ്ഞത്. നിവൃത്തിയില്ലാതെ അഭിനയിക്കുകയായിരുന്നുവെന്ന് യുവാവ് പരാതിയിൽ പറയുന്നു.
സിനിമയുടെ പോസ്റ്ററും ട്രെയിലറും പുറത്തുവന്നിട്ടുണ്ട്. സിനിമ അടുത്ത് തന്നെ ഒടിടിയിലെത്തും. ഇത്രയും കാലം കൊണ്ട് ഞാന്‍ ഉണ്ടാക്കിയെടുത്ത പേര് അതോടെ നശിക്കും. അങ്ങനെ സംഭവിച്ചാല്‍ ആത്മഹത്യ അല്ലാതെ മറ്റൊരു വഴിയില്ലെന്നാണ് യുവാവ് പറയുന്നത്. മുഖ്യമന്ത്രിയ്ക്കാണ് ആദ്യം പരാതി നല്‍കിയത്. പിന്നീട് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി. ഇതിന് പിന്നാലെയാണ് അണിയറ പ്രവർത്തകർ സീരീസിന്റെ ടീസർ പുറത്തുവിട്ടത്.
Post Your Comments