കീവ് : യുക്രെയ്‌നെ തകര്‍ക്കാന്‍ പടയൊരുക്കവുമായി
റഷ്യ, റഷ്യയുടെ മിസൈലാക്രമണങ്ങളില്‍ യുക്രെയ്‌നിലെ പ്രധാന ഊര്‍ജനിലയങ്ങള്‍ തകര്‍ന്നു. ഇതോടെ രാജ്യത്തെങ്ങും വൈദ്യുതിവിതരണം തടസ്സപ്പെട്ടു. ജലവിതരണ സംവിധാനവും പൊതുഗതാഗതവും താറുമാറായി. റഷ്യ കയ്യടക്കിയ തെക്കന്‍ നഗരമായ ഖേഴ്‌സന്‍ തിരിച്ചുപിടിക്കാനായി വന്‍തോതിലുള്ള സേനാവിന്യാസവുമായി യുക്രെയ്ന്‍ മുന്നോട്ടുപോകുന്നതിനിടെയാണ് രാജ്യത്തെ മൂന്നിലൊന്ന് ഊര്‍ജനിലയങ്ങളും റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നത്. ഇതോടെ രാജ്യവ്യാപകമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കാന്‍ സര്‍ക്കാര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ഈ മാസം 10 നു ശേഷം യുക്രെയ്‌നിലെ ഊര്‍ജനിലയങ്ങള്‍ ലക്ഷ്യമിട്ട് മുന്നൂറിലേറെ മിസൈലാക്രമണങ്ങളാണു റഷ്യ നടത്തിയത്. ഒരാഴ്ചയ്ക്കിടെ രാജ്യത്തെ 30% ഊര്‍ജനിലയങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നതായി പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി വ്യക്തമാക്കി.
തലസ്ഥാനനഗരമായ കീവിലും രണ്ടാമത്തെ വലിയ നഗരമായ ഹര്‍കീവിലും മെട്രോയും ട്രോളിബസുകളും മറ്റും സര്‍വീസ് പരിമിതപ്പെടുത്തിയിട്ടുണ്ട്. വടക്കുകിഴക്കന്‍ മേഖലയില്‍ റഷ്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശങ്ങളില്‍ പൊതുഗതാഗതവും ജലവിതരണവും പൂര്‍ണമായി തടസ്സപ്പെട്ടു. പലയിടത്തും രാത്രി മുഴുവനും പവര്‍കട്ടും വരും ദിവസങ്ങളിലുണ്ടായേക്കും.
Post Your Comments