മോസ്‌കോ: മാസങ്ങള്‍ നീണ്ടു നിന്ന യുദ്ധത്തിന് ഒടുവില്‍ ഉക്രെയ്നുമായി വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് റഷ്യ തയ്യാറാകുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യം ഇടനിലക്കാര്‍ വഴി പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അറിയിച്ചതായിട്ടാണ് വിവരം. പേര് വെളിപ്പെടുത്താത്ത മുന്‍ റഷ്യന്‍ ഉദ്യോഗസ്ഥരെയും അമേരിക്കന്‍ ഉദ്യോഗസ്ഥരെയും ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
Read Also: ഇന്ത്യയിൽ ആകെ കേസുകൾ 4000, വർധിക്കുന്നത് ജെഎൻ1 വകഭേദം; പ്രതിദിന കേസുകള്‍ കൂടുതല്‍ കേരളത്തിൽ
കഴിഞ്ഞ സെപ്തംബര്‍ മുതല്‍ പുടിന് ഈ ആലോചന ഉള്ളതായിട്ടാണ് വിവരം. രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു കരാര്‍ അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറായേക്കുമെന്നാണ് വിവരം.
യുദ്ധഭൂമിയിലെ സ്തംഭനാവസ്ഥ, സൈനിക സഹായം നല്‍കാന്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള സന്നദ്ധതയുടെ അഭാവം എന്നിവയില്‍ നിന്നാണ് പുടിന്റെ നിലപാടിലെ മാറ്റം ഉണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
Post Your Comments