ന്യൂഡല്‍ഹി: ‘ഇത് യുദ്ധത്തിന്റെ യുഗമല്ല’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ ആവര്‍ത്തിച്ച് പറഞ്ഞ് വീണ്ടും റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ. ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ വെച്ച് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്രയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് നിലപാട് വ്യക്തമാക്കിയത്. ചര്‍ച്ചയും നയതന്ത്രവുമാണ് മുന്നോട്ടുള്ള വഴിയെന്നും എല്ലാ രാജ്യങ്ങളിലുമുള്ള വിദേശകാര്യ മന്ത്രിമാര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുക എന്നതാണ് യോഗത്തിന്റെ അജണ്ടയെന്നും അദ്ദേഹം പറഞ്ഞു.
യുക്രെയ്ന്‍ യുദ്ധത്തെച്ചൊല്ലി റഷ്യയും പാശ്ചാത്യരാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നതിനിടെ, നിലവിലുള്ള ആഗോള വെല്ലുവിളികളെ നേരിടുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ജി20 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ഡല്‍ഹിയില്‍ യോഗം ചേരുന്നത്. ഇന്നും നാളെയുമായിട്ടാണ് യോഗം നടക്കുന്നത്.
യോഗത്തില്‍ പങ്കെടുക്കാനായി ഇന്ത്യയിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്, ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങ് എന്നിവരെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ സ്വീകരിച്ചു. യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ബ്ലിങ്കന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.
Post Your Comments