പ്രവർത്തന രംഗത്ത് പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ട് മുത്തൂറ്റ് ഫിനാൻസ്. ഇത്തവണ ‘ഗോൾഡ്മാൻ’ എന്ന ഏറ്റവും പുതിയ ഭാഗ്യ ചിഹ്നമാണ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഭാഗ്യ ചിഹ്നം അവതരിപ്പിച്ചതോടെ, വിപുലമായ പ്രചാരണ പരിപാടികളാണ് ആരംഭിച്ചിട്ടുള്ളത്. പ്രചാരണത്തിൽ ഉപഭോക്താക്കളുടെ വായ്പാ ആവശ്യങ്ങൾ നിറവേറ്റതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുക. കൂടാതെ, സ്വയം ശാക്തീകരിക്കുന്നതിനും മുത്തൂറ്റ് ഫിനാൻസ് നൽകുന്ന സ്വർണ വായ്പകളെ പ്രത്യേകം എടുത്തു കാണിക്കുന്ന വിധത്തിലുമാണ് പ്രചാരണ പ്രവർത്തനങ്ങൾ.
പുതുതായി അവതരിപ്പിച്ച ‘ഗോൾഡ്മാൻ’ എന്ന ഭാഗ്യചിഹ്നം വീട്ടിൽ നിഷ്ക്രിയമായി സൂക്ഷിച്ചിരിക്കുന്ന സ്വർണത്തെ സൂചിപ്പിക്കുന്നതാണ്. ഈ ചിഹ്നത്തിലൂടെ ഉപഭോക്താക്കളുടെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന നിഷ്ക്രിയ സ്വർണം അവരെ ഉപയോഗിക്കാൻ പ്രേരിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മുത്തൂറ്റ് അറിയിച്ചിട്ടുണ്ട്.
Also Read: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് നിരന്തരം ശല്യപ്പെടുത്തി : പ്രതി പിടിയിൽ
Post Your Comments