വിഴിഞ്ഞം: കാർ വിൽക്കാനുണ്ടെന്ന പരസ്യം കണ്ടെത്തിയ ആൾ ഉടമയ്ക്ക് പണം നൽകാതെ വാഹനവുമായി കടന്ന കേസിലെ പ്രതി അറസ്റ്റിൽ. വളളക്കടവ് ടിസി 6089 പിആർഎഎ113-ൽ നിന്ന് വിഴിഞ്ഞം ഹാർബർ റോഡിൽ പനനിന്ന് വിള ഷാഹുൽ മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന സിറാജൂദീനെ(41) ആണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.
വിഴിഞ്ഞം ഹസീനാ മൻസിലിൽ അൽ അമീൻ ഹാഫീസ് അമീറിന്റെ കാറാണ് പ്രതി കടത്തിക്കൊണ്ടുപോയത് കഴിഞ്ഞ ഒന്നരമാസം മുമ്പായിരുന്നു സംഭവം. കാറ് വിൽക്കുന്നുവെന്ന് കാണിച്ച് ഹാബീസ് അമീർ സാമൂഹിക മാധ്യമത്തിൽ പരസ്യം നൽകിയിരുന്നു. ഇതേ തുടർന്ന്, കാർ വാങ്ങുന്നതിനായി പ്രതി വിഴിഞ്ഞത്തെത്തി. ഓടിച്ച് നോക്കിയ ശേഷം വില പറയാമെന്ന് പറഞ്ഞ് താക്കോൽ വാങ്ങി കാറുമായി പോകുകയായിരുന്നു. തുടർന്ന്, ഉടമയും ബന്ധുക്കളും പലയിടത്തും അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. ഇയാളുടെ ഫോൺ സ്വിച്ച് ഓഫുമായിരുന്നു.
Read Also : നാക്കു വെളിയിലേക്കിട്ട് ഇരു കൈകളും നീട്ടി, എന്തോ പറയാൻ ശ്രമിച്ചു, ജയലളിതയുടെ അവസാന നിമിഷങ്ങൾ
പൊലീസ് നടത്തിയ അന്വേഷണത്തിൽ കാറിന്റെ യഥാർത്ഥ രേഖകളുടെ ഡ്യൂപ്ലിക്കേറ്റ് വ്യാജമായി നിർമിച്ചശേഷം പാലക്കാട് സ്വദേശിക്ക് വിൽപ്പന നടത്തിയെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതി കുടുങ്ങിയത്.
എസ്എച്ച്ഒ പ്രജീഷ് ശശി, കെ.എൽ.സമ്പത്ത്, ജി.വിനോദ്, ഗ്രേഡ് എസ്.ഐ. ജോൺ ബ്രിട്ടോ, സിപിഒമാരായ അജീഷ്, ഷൈൻരാജ് എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments