നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിലെ അറ്റാദായത്തിൽ വൻ വർദ്ധനവുമായി ഐടിസി ലിമിറ്റഡ്. കണക്കുകൾ പ്രകാരം, രണ്ടാം പാദത്തിൽ 4,619.77 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചത്. മുൻ വർഷം ഇതേ കാലയളവിൽ 3,713 കോടി രൂപയായിരുന്നു അറ്റാദായം. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 24 ശതമാനം വർദ്ധനവാണ് അറ്റാദായത്തിൽ ഉണ്ടായത്.
ഇത്തവണ സിഗരറ്റ് വിൽപ്പനയിൽ നിന്ന് മാത്രമുള്ള വരുമാനം 23.3 ശതമാനമാണ്. സിഗരറ്റിനു പുറമേ, ലഘു ഭക്ഷണങ്ങളുടെ വിൽപ്പന ഉയർന്നതും ഐടിസിക്ക് നേട്ടമായി. നടപ്പു സാമ്പത്തിക വർഷം ഒന്നാം പാദത്തിൽ 4,389.76 കോടി രൂപയാണ് അറ്റാദായം. അതേസമയം, വരുമാനത്തിലും മികച്ച മുന്നേറ്റമാണ് ഐടിസി കാഴ്ചവെച്ചത്. രണ്ടാം പാദത്തിൽ കമ്പനിയുടെ വരുമാനം 25 ശതമാനം വർദ്ധനവോടെ 18,608 കോടി രൂപയായി ഉയർന്നു. ക്ലാസിക് സിഗരറ്റ്, സൺഫീസ്റ്റ് ബിസ്ക്കറ്റ്, ബിൻഗോ ഉൾപ്പെടെയുള്ളവയുടെ വിൽപ്പനയിലും നേട്ടം കൈവരിച്ചിട്ടുണ്ട്.
Also Read: നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ്; രജിസ്റ്റർ ചെയ്തത് 1024 കേസുകൾ
Post Your Comments