Latest NewsNewsIndia

മാവോയിസ്റ്റ് വേട്ട: തലയ്ക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ഭീകരൻ പിടിയിൽ

റാഞ്ചി: ഝാർഖണ്ഡിൽ തലയ്ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് അറസ്റ്റിൽ. രാം പ്രസാദ് യാദവ് എന്ന മാവോയിസ്റ്റാണ് അറസ്റ്റിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പലാമു ജില്ലയിൽ നിന്നാണ് ഇയാൾ പിടിയിലായതെന്ന് പോലീസ് അറിയിച്ചു.

Read Also: ലിസ് ട്രസിന്റെ രാജി: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്കടുത്ത് ഋഷി സുനക്, ടോറി അംഗങ്ങളുടെ നിലപാട് നിർണ്ണായകം

അതേസമയം, ഝാർഖണ്ഡ് ജൻ-മുക്തി പരിഷത്തിന്റെ ഏരിയ കമാൻഡറെ അറസ്റ്റ് ചെയ്തതായും പോലീസ് വ്യക്തമാക്കി. ഈ സംഘടനയ്ക്ക് വിവരങ്ങൾ കൈമാറുന്ന വ്യക്തിയെയും പോലീസ് പിടികൂടി. ലത്തേഹാർ ജില്ലയിൽ നിന്നാണ് ഇവർ പിടിയിലായത്. മാവോയിസ്റ്റുകളെ പിടികൂടാൻ പ്രദേശത്ത് പരിശോധനകൾ ശക്തമാക്കിയതായും പോലീസ് കൂട്ടിച്ചേർത്തു.

Read Also: കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള 82% സ്ഥലവും സംസ്ഥാന സർക്കാർ ഏറ്റെടുത്തു: വ്യവസായ മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button