
ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ നിന്നും കൺസർവേറ്റീവ് പാർട്ടി നേതാവ് ലിസ് ട്രസ് രാജിവച്ചതിനെ തുടർന്ന് പ്രധാനമന്ത്രി പദത്തിലേക്ക് ഇന്ത്യൻ വംശജനായ ഋഷി സുനകിന് സാധ്യതയേറുന്നു. കഴിഞ്ഞ മാസം നടന്ന നേതൃമത്സരത്തിൽ ട്രസിന്റെ നികുതി വെട്ടിക്കുറയ്ക്കൽ അജണ്ടയെത്തുടർന്നാണ് ഋഷി സുനക് പരാജയപ്പെട്ടത്. അതെ നികുതി വെട്ടിക്കുറയ്ക്കലും സാമ്പത്തിക പ്രതിസന്ധികളുമാണ് ലിസ് ട്രസിന്റെ രാജിയിലേക്ക് നയിച്ചതും. അധികാരമേറ്റ് 44–ാം ദിവസമാണ് ലിസ് ട്രസ് രാജി പ്രഖ്യാപിച്ചത്.
ഇതേതുടർന്ന് പ്രധാനമന്ത്രി പദവിയിലേക്ക് ചുവടുവെക്കാനുള്ള പ്രധാന നേതാവായി ഋഷി സുനകിനെ കണക്കാക്കുന്നു. എന്നാൽ, ടോറി അണികൾക്കുള്ളിലെ സംഘർഷം കാരണം തീരുമാനം തീർത്തും അനിശ്ചിതത്വത്തിലാണ്. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി, തന്റെ പിൻഗാമിയെ ഭരണകക്ഷിയായ ടോറി പാർട്ടി തിരഞ്ഞെടുക്കുന്നത് വരെ ചുമതലയിൽ തുടരും. തിരഞ്ഞെടുപ്പ് അടുത്ത ആഴ്ചയോടെ പൂർത്തിയാകും.
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 241 കേസുകൾ
തന്റെ രാജി അറിയിക്കാൻ ചാൾസ് മൂന്നാമൻ രാജാവുമായി സംസാരിച്ചതായും ടോറി നേതൃത്വ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള 1922 ലെ കമ്മിറ്റി ചെയർ സർ ഗ്രഹാം ബ്രാഡിയെയും കണ്ടിരുന്നുവെന്നും ലിസ് ട്രസ് പറഞ്ഞു.
‘അടുത്ത ആഴ്‌ചയ്‌ക്കുള്ളിൽ നേതൃതെരഞ്ഞെടുപ്പ് പൂർത്തിയാകുമെന്ന് ഞങ്ങൾ സമ്മതിച്ചിട്ടുണ്ട്. ഇത് നമ്മുടെ സാമ്പത്തിക പദ്ധതികൾ നടപ്പിലാക്കുന്നതിനും നമ്മുടെ രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിരതയും ദേശീയ സുരക്ഷയും നിലനിർത്തുന്നതിനുമുള്ള പാതയിൽ തുടരുമെന്ന് ഉറപ്പാക്കും. ഒരു പിൻഗാമിയെ തിരഞ്ഞെടുക്കുന്നത് വരെ ഞാൻ പ്രധാനമന്ത്രിയായി തുടരും,’ ലിസ് ട്രസ് വ്യക്തമാക്കി.
വലിയ അസ്ഥിരതയുടെ സമയത്താണ് താൻ പ്രധാനമന്ത്രി പദം ഏറ്റെടുത്തതെന്നും എന്നാൽ ആത്യന്തികമായി രാജ്യത്തിന് സാമ്പത്തിക അജണ്ട നൽകാനുള്ള ദൗത്യത്തിൽ താൻ പരാജയപ്പെട്ടുവെന്നും ലിസ് ട്രസ് പറഞ്ഞു. മാർഗരറ്റ് താച്ചറിനും തെരേസ മേയ്ക്കും ശേഷം ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായിരുന്നു ലിസ് ട്രസ്.
Post Your Comments