ഒരു പുള്ളിപ്പുലിക്ക് സമാനമായ ഈലിന്റെ സി.ടി സ്കാൻ റിപ്പോർട്ട് സോഷ്യൽ മീഡിയയ്ക്ക് അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു. ഒറ്റ കാഴ്ചയിൽ ഒരു പാമ്പിന്റെ അസ്ഥികൂടമാണെന്നോ ഒരു ഡ്രാഗണിന്റെ പെയിന്റിങ് ആണെന്നോ ഒക്കെ തോന്നുമെങ്കിലും ഇതൊരു ഈലിന്റെ സ്കാൻ റിപ്പോർട്ട് ആണ്. പുള്ളിപ്പുലിയുടേത് പോലെ മഞ്ഞനിറത്തില്‍ കറുത്ത ചെറിയ പുള്ളികളാണ് ഇതിന്റെ പ്രത്യേകത. യു.എസ് ആസ്ഥാനമായുള്ള പോയിന്റ് ഡിഫിയൻസ് മൃഗശാലയും അക്വേറിയവുമാണ് ലാറി ഗോർഡൻ എന്ന് പേരുള്ള ഈലിന്റെ ആകർഷകമായ ചിത്രങ്ങൾ പങ്കിട്ടത്. ഇത് നിമിഷ നേരങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയകളിൽ വൈറലായി.
‘ഞങ്ങളുടെ 30 വയസ്സുള്ള പുള്ളിപ്പുലി ഈൽ, ലാറി ഗോർഡനെ കഴിഞ്ഞ ദിവസം സി.ടി സ്കാനിനായി സമ്മിറ്റ് വെറ്ററിനറി റഫറൽ സെന്ററിലേക്ക് കൊണ്ടുപോയി. മൃഗശാല വെറ്ററിനറി ഡോ. കാഡിയാണ് സി.ടി സ്കാൻ ചെയ്തത്. ലാറിയുടെ പല്ല് പൊട്ടിയിരുന്നു. പൊട്ടിയ പല്ല് പുറത്തെടുത്തു. സി.ടി സ്കാൻ റിപ്പോർട്ട് മനോഹരമായിരുന്നു. ലാറി ഗോർഡനെ സുഖപ്പെടുത്താനും ഞങ്ങളുടെ വെറ്ററിനറി സംഘം പുറത്തുള്ള ഒരു വെറ്ററിനറി ദന്തരോഗവിദഗ്ദ്ധനെയും സർജനെയും ഉപയോഗിച്ച് ശസ്ത്രക്രിയ നിർദ്ദേശിച്ചിരിക്കുകയാണ്’, മൃഗശാല പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ലാറിയുടെ വായയുടെ മുകള്‍ഭാഗത്തായി അസാധാരണമായ വളര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്‌കാനിന് വിധേയമാക്കിയത്. ഈലിന്റെ ഒരു പല്ല് ഒടിഞ്ഞത് കാരണമായില്‍ വായയില്‍ മുഴ ഉണ്ടായത്. അസ്ഥികൂടത്തിന്റെ ത്രീഡി പതിപ്പിലുള്ള സ്‌കാനിങ് റിപ്പോര്‍ട്ടാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇന്‍ഡോ പസഫിക് സമുദ്രത്തിലാണ് ലെപഡ് ഈലുകളെ കൂടുതലായി കണ്ടു വരുന്നത്. പത്തടി വരെ നീളം ഇവയ്‌ക്കുണ്ടാകും. മറ്റ് മത്സ്യങ്ങളോട് അക്രമസ്വഭാവത്തിലാകും ഇവ പലപ്പോഴും പെരുമാറുക. കണവയും മറ്റ് ചെറുമത്സ്യങ്ങളുമാണ് ഇഷ്ടഭക്ഷണം.
View this post on Instagram
Post Your Comments