KeralaLatest NewsNewsIndia

‘രാമൻ ഒരു ദൈവമല്ല, മഹാനായ രാജാവായിരുന്നു’: ദൈവമാക്കിയത് 2000 വർഷങ്ങൾക്ക് ശേഷമെന്ന് കട്ജു

ന്യൂഡൽഹി: യഥാർത്ഥ രാമായണ കഥയിലെ രാമൻ ഇപ്പോഴുള്ളത് പോലെ ദൈവമായിരുന്നില്ലെന്ന് വിരമിച്ച സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. രാമൻ ഒരു രാജാവായിരുന്നുവെന്നും, വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തെ ദൈവമാക്കിയതെന്നും കട്ജു പറയുന്നു. വാൽമീകിയും, തുളസീദാസും എഴുതിയ രാമായണത്തെ താരതമ്യം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. സംസ്‌കൃതത്തിൽ വാൽമീകി എഴുതിയത് യഥാർത്ഥ രാമായണമാണെന്നും, അതിൽ രാമൻ ഒരു മഹാരാജാവ് മാത്രമായിരുന്നുവെന്നും കട്ജു ചൂണ്ടിക്കാട്ടുന്നു. രണ്ടായിരത്തോളം വർഷങ്ങൾക്ക് ശേഷം, അവധി ഭാഷയിൽ തുളസീദാസ് എഴുതിയ രാമായണത്തിൽ ആണ് രാമൻ ദൈവമായതെന്നും അദ്ദേഹം പായുന്നു. ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു കട്ജുവിന്റെ നിരീക്ഷണം.

‘വാൽമീകിയുടെ യഥാർത്ഥ രാമായണത്തിൽ (സംസ്കൃതത്തിൽ എഴുതിയത്) രാമൻ ഒരു ദൈവമല്ല, മഹാനായ രാജാവാണ്. ഏകദേശം 2000 വർഷങ്ങൾക്ക് ശേഷം തുളസീദാസിന്റെ രാമചരിതമനസിൽ (അവധിയിൽ എഴുതിയത്) അവൻ ദൈവമാകുന്നു’, കട്ജു കുറിച്ചു. നിരവധി പേർ ഇതിന് കമന്റുമായി രംഗത്തെത്തി. ഇവരിൽ ചിലർ 2000 വർഷം അല്ലെന്നും, 1400 വർഷങ്ങൾക്ക് വേഷമാണ് തുളസീദാസ് രാമായണമെഴുതിയതെന്നും കട്ജുവിനെ തിരുത്തുന്നുമുണ്ട്. രാമൻ ദൈവമായിരുന്നില്ലെന്നും, ദൈവത്തിന്റെ അവതാരമായിരുന്നുവെന്നുമാണ് തുളസീദാസിന്റെയും വാൽമീകിയുടെയും രാമായണത്തിൽ പറയുന്നതെന്ന് മറ്റ് ചിലർ കമന്റ് ചെയ്തു.

ഞാൻ മനുഷ്യരിൽ റാം ആണെന്ന് കൃഷ്ണൻ ഭഗവത് ഗീതയിൽ പറയുന്ന കാര്യവും ചിലർ കമന്റായി കുറിക്കുന്നു. ‘അതെ അവൻ ഒരു മനുഷ്യനായിരുന്നു… മഹാവിഷ്ണുവിന്റെ ഭൂമിയിലെ അവതാരം… അവന്റെ ശക്തിയും ജ്ഞാനവും അറിവും കർമ്മവും ധർമ്മത്തോടും നീതിയോടുമുള്ള സ്നേഹവുമാണ് അവനെ ഒരു സാധാരണ മനുഷ്യനിൽ നിന്ന് വേർതിരിച്ച് നിർത്തിയിരുന്നത്. ഒടുവിൽ അവനെ ഒരു മനുഷ്യനാക്കി ഭൂമിയിലേക്ക് ദൈവം പറഞ്ഞുവിട്ടു. അവൻ ഇന്നും മൗനഷ്യരുടെ ഉള്ളിൽ ജീവിച്ചിരിക്കുന്നു’, മറ്റൊരാൾ കമന്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button