ErnakulamNattuvarthaLatest NewsKeralaNews

മികച്ച കുടുംബ പശ്ചാത്തലമുള്ളവർ, മാധ്യമങ്ങളിൽ വരുന്നത് അന്തസിനു കളങ്കം വരുന്ന വാര്‍ത്തകൾ: നരബലി കേസിലെ പ്രതികൾ

കൊച്ചി: ഇലന്തൂര്‍ ഇരട്ടനരബലി കേസില്‍ പൊലീസ് കസ്റ്റഡിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കി പ്രതികള്‍ ഹൈക്കോടതിയില്‍. പന്ത്രണ്ട് ദിവസത്തെ കസ്റ്റഡി അപേക്ഷ നിയമവിരുദ്ധമാണെന്നും ഉത്തരവ് റദ്ദാക്കണമെന്നും പ്രതികൾ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. അന്വേഷണ ഘട്ടത്തിലെ വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ പൊലീസിന് അവകാശമില്ലെന്നും മൊഴികളെന്ന രീതിയില്‍ വരുന്ന കഥകള്‍ സെന്‍സേഷണലാക്കാന്‍ വളച്ചൊടിക്കുന്നതായും പ്രതിഭാഗം പറയുന്നു.

മികച്ച കുടുംബ പശ്ചാത്തലമുള്ള പ്രതികളുടെ അന്തസിനു കളങ്കം വരുന്ന രീതിയിലാണ് വാര്‍ത്തകള്‍ വരുന്നതെന്നും പ്രതികളെ അപകീര്‍ത്തിപ്പെടുത്താന്‍ മാധ്യമങ്ങള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുന്നുവെന്നും പ്രതിഭാഗം വാദിച്ചു. അറസ്റ്റിനുള്ള നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും കസ്റ്റഡി കസ്റ്റഡിയിലുള്ള പ്രതികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും പ്രതിഭാഗം ഹർജിയിൽ പറയുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച പ്രതിക്ക് 43 വർഷം കഠിന തടവ് 

പ്രതികള്‍ക്ക് എല്ലാ ദിവസവും അഭിഭാഷകരെ കാണുന്നതിന് അവസരം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു. കഴിഞ്ഞ പതിമൂന്നിനാണ് പ്രതികളെ പന്ത്രണ്ട് ദിവസം കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചത്. ഈ മാസം 24 വരെ കസ്റ്റഡി തുടരുമെന്നിരിക്കെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button