2019ൽ തിരുവനന്തപുരത്തു കെഎം ബഷീർ എന്ന മാധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികള്‍ക്കെതിരേ ചുമത്തിയ മനഃപൂര്‍വമായ നരഹത്യാക്കുറ്റം കോടതി ഒഴിവാക്കി. ഈ സംഭവത്തിൽ പ്രതികരണവുമായി അധ്യാപിക അനുജ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.
കുറിപ്പ് പൂർണ്ണ രൂപം,
വഫയ്ക്ക് വായുകോപം, റാമിന് നെഞ്ചരിച്ചിൽ, എല്ലാറ്റിനും ഉത്തരവാദി മരണമടഞ്ഞ ബഷീറും എന്ന പോലായി പോയി നടപടികൾ. ഈ നിയമത്തിന്റെ ഒക്കെ ഒരു കാര്യം. തെളിവുണ്ടോ, ഉണ്ടേൽ മാത്രം, അല്ലെങ്കിൽ ശെരികേട് എന്നും ശെരി മാത്രമായി അവശേഷിക്കും.
read also: തെലങ്കാനയില്‍ ജെപി നദ്ദയ്ക്ക് പ്രതീകാത്മക ശവക്കുഴി: സംഭവം രാഷ്ട്രീയ അധഃപതനമെന്ന് ബിജെപി
2019ൽ തിരുവനന്തപുരത്തു K. M. ബഷീർ എന്ന മാധ്യമപ്രവർത്തകൻ തന്റെ മോട്ടോർ വാഹനത്തിൽ സഞ്ചരിക്കുമ്പോൾ,കാറിടിച്ചു സ്പോട്ടിൽ മരണമടയുന്നു. ആ കാർ ഓടിച്ചിരുന്നതോ IAS ഓഫീസർ ആയ ശ്രീറാം വെങ്കിട്ടരാമനും കൂടെ അദ്ദേഹത്തിന്റെ സുഹൃത്ത് എന്നവകാശപ്പെടുന്ന വഫ ഫിറോസും ചേർന്നാണെന്നാണ് വാർത്തകളിൽ നിന്നറിഞ്ഞത് (വഫ യാണ് driving സീറ്റിൽ ഉണ്ടായിരുന്നതെന്നും അല്ലെന്നുമൊക്കെ മൊഴികൾ കേൾക്കാനിടയായി, ഏതായാലും ഓഫീസറും സുഹൃത്തും തമ്മിൽ അക്കാര്യത്തിൽ ഒരു ധാരണയിൽ എത്തട്ടെ).
അപകടം നടന്ന സമയത്തു ഓഫീസർ മദ്യപിച്ചിരുന്നു പോലും, ഏതായാലും സംഭവം നടന്നു ഒൻപതോ പത്തോ മണിക്കൂറിനു ശേഷമാണത്രെ ഓഫീസറുടെ bloodsample ശേഖരിക്കാൻ കഴിഞ്ഞുള്ളു പോലും(എന്തു കഷ്‌ടമാണല്ലേ! ഇത്രയും ആശുപത്രികൾ തലസ്ഥാനത്തു ഉണ്ടായിട്ടും blood ടെസ്റ്റ് ചെയ്യാൻ ഒരു സൗകര്യവും കിട്ടിയില്ലെന്നു പോലും ).
ഫലത്തിൽ താൻ അപകടം നടന്ന സമയത്തു മദ്യപിച്ചിരുന്നില്ല എന്ന വാദം ഉന്നയിക്കാൻ ഓഫീസർക്കു മേൽപ്പറഞ്ഞ delay ചെയ്യിപ്പിക്കൽ കൊണ്ടു ഉപകാരം ഉണ്ടായി. (മൂപ്പര് MBBS പഠിച്ചത് ചുമ്മാതാണോ , ഈ മേഖലയിലെങ്കിലും സംഗതി പ്രയോജനപ്പെട്ടു ).നമ്മുടെ ഓഫീസർ സുഹൃത്തിനു വായുഗുളിക മേടിക്കാൻ പോയ വഴിക്കാവാം ഈ അപകടം ഉണ്ടായതു.കാരണം ആൽക്കഹോളിക് അല്ലായിരുന്നു, മരണമടഞ്ഞ മാധ്യമപ്രവർത്തകനെ മുൻപരിചയമില്ല,
എങ്കിൽ പിന്നെ ഓഫീസറിനും സുഹൃത്തിനും ‘വായുകോപം’ പോലുള്ള അത്യാവശ്യം ഉണ്ടായിക്കാണണം അല്ലെങ്കിൽ ഇജ്ജാതി പാച്ചിൽ നടത്തില്ലല്ലോ എന്നാണ് കവിയുടെ നിരീക്ഷണം.
ഏതായാലും ഓഫീസർ ഇപ്പോഴും on duty ആണ്(അടുത്തിടെ ആലപ്പുഴയിൽ കളക്ടർ ആയി ചാർജ് എടുക്കാൻ ശ്രെമിച്ചെങ്കിലും, ആൾക്കാരുടെ opposition കാരണം അവിടെ ചാർജ് ഏറ്റെടുക്കാതെ മറ്റൊരു മേഖലയുടെ തലപ്പത്തു ഇപ്പോഴും ഉണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത),
culpable homicide (കുറ്റകരമായ നരഹത്യ ) ഒഴിവാക്കി, അറിയാതെ, driving ൽ വന്നൊരു പിഴവ്, മാപ്പാക്കണം, എന്ന നിലയിൽ കാര്യങ്ങൾ കൊണ്ടു ചെന്നെത്തിക്കാൻ നമ്മുടെ ഓഫീസർക്കു കഴിഞ്ഞു.
ഇതെന്തു നീതി,ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നു നമ്മുടെ നീതിന്യായപീഠം അവകാശപ്പെടുമ്പോഴും കുറ്റവാളി നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടുന്ന പ്രവണത ഇതാദ്യമല്ല.
കൊല്ലപ്പെട്ട മാധ്യമപ്രവർത്തകന്റെ ജീവനിവിടെ വിലയില്ലേ, അയാളുടെ അനാഥമാക്കപ്പെട്ട കുടുംബത്തിന്റെ കണ്ണീരിനു ആരു സമാധാനം പറയും.
നിലവിൽ ഓഫീസർ പരിക്കുകളില്ലാതെ ഈ കേസിൽ നിന്നും രക്ഷപ്പെടും, ഇനിയും ഇതൊക്കെ ആവർത്തിക്കപ്പെടും.
ഏതായാലും ജനകീയ കോടതി വിധി എന്നുണ്ടെങ്കിൽ , നിങ്ങൾ നിരപരാധിയല്ല mr. ശ്രീറാം, നിയമങ്ങൾ അറിയുന്ന, especially road നിയമങ്ങൾ അറിയുന്ന, മദ്യപിച്ചു വാഹനമോടിക്കരുത് എന്നറിയുന്ന ഒരു ഓഫീസർ അല്ലെ നിങ്ങൾ,ഈ നാട്ടിലെ ഓരോ പൗരന്റെയും ജീവന് സംരക്ഷണം നൽകേണ്ടുന്ന, law &order നടപ്പിലാക്കേണ്ടുന്ന ഉത്തരവാദിത്തപ്പെട്ട IAS ഓഫീസർ.
ഒരു തെറ്റും ചെയ്യാത്ത ഒരു പാവപ്പെട്ടവന്റെ മെക്കിട്ടു വാഹനമോടിച്ചു അയാളുടെ ജീവൻ നഷ്‌ടപ്പെടുത്തിയപ്പോൾ നിങ്ങൾ ഓർത്തു വയ്ക്കണം
‘കാലത്തിന്റെ കണക്കു പുസ്തകത്തിൽ നിങ്ങൾക്ക് മാപ്പില്ല’
Justice for K. M. Basheer ?
Dr. Anuja Joseph,
Trivandrum.
Post Your Comments