മുനുഗോഡ്: തെലങ്കാനയിലെ മുനുഗോഡില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെ കുഴിമാടമൊരുക്കി പ്രതീകാത്മകമായി സംസ്‌കരിച്ച് ടിആര്‍എസ് പ്രവർത്തകർ. നിര്‍ദിഷ്ട റീജിയണല്‍ ഫ്ലൂറൈഡ് ലഘൂകരണ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിലെ കാലതാമസത്തിനെതിരായണ് പ്രതിഷേധം. നവംബര്‍ 3ന് നിര്‍ണ്ണായകമായ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മുനുഗോഡില്‍, നല്‍ഗൊണ്ട ജില്ലയിലെ ഗ്രാമത്തിലാണ് വിവാദമായ പ്രതിഷേധം അരങ്ങേറിയത്.
റീജിയണല്‍ ഫ്ലൂറൈഡ് മിറ്റിഗേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, ഇന്നൊവേഷന്‍ ആന്‍ഡ് റിസര്‍ച്ച് പ്രോഗ്രാം, തുടങ്ങിയവ 100 കോടി രൂപ ചെലവില്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ച് കേന്ദ്ര സർക്കാർ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈമാറിയിരുന്നു. എന്നാല്‍, പ്രാദേശികമായ പ്രശ്നങ്ങൾ കാരണം ഇതുവരെ പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഫ്ലൂറൈഡിന്റെ പ്രഭാവം കുറയ്ക്കുക, ഇരകളുടെ ചികിത്സ, ഭാവി തലമുറകളില്‍ ഫ്ലൂറൈഡിന്റെ സ്വാധീനം പരിശോധിക്കല്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ ഗവേഷണം നടത്തുകയാണ് കേന്ദ്രസ്ഥാപനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
മുന്‍കൂര്‍ ജാമ്യം: എൽദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ ഓഫീസില്‍ മധുരം വിതരണം ചെയ്തു
അതേസമയം, ശവക്കുഴി പ്രതിഷേധത്തില്‍ ഭരണകക്ഷിയായ ടിആര്‍എസിനെതിരെ ബിജെപി ശക്തമായ വിമർശനവുമായി രംഗത്ത് വന്നു. സംഭവം രാഷ്ട്രീയ അധഃപതനത്തെ കാണിക്കുന്നതാണെന്നും ‘വിനാശ കാലേ വിപരീത ബുദ്ധി’ എന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു.
ഭര്‍ത്താവ് വിവാഹമോചനത്തിനായി നോട്ടീസ് അയച്ചു, യുവതി 10-ആം നിലയിൽനിന്ന് ചാടി ജീവനൊടുക്കി
നടന്നിരിക്കുന്നത് നിന്ദ്യമായ പ്രവൃത്തിയാണെന്ന് ആന്ധ്രപ്രദേശ് ബിജെപി ജനറല്‍ സെക്രട്ടറി വിഷ്ണു വര്‍ധന്‍ റെഡ്ഡി വ്യക്തമാക്കി. ബിജെപി ദേശീയ അധ്യക്ഷന്റെ ശവകുടീരം ഉണ്ടാക്കിയത് ടിആര്‍എസിന്റെ നിലവാര തകര്‍ച്ചയെ കാണിക്കുന്നതാണെന്ന് വിഷ്ണു വര്‍ധന്‍ റെഡ്ഡി പറഞ്ഞു. ബിജെപിയുടെ വളര്‍ച്ചയില്‍ ടിആര്‍എസ് നിരാശരാണെന്നും ബിജെപിയിലെ 18 കോടി അംഗങ്ങള്‍ ടിആര്‍എസിനോട് ഇത് ചെയ്യാന്‍ തുടങ്ങിയാല്‍ സ്ഥിതി എന്താകുമെന്നും വിഷ്ണു വര്‍ധന്‍ ചോദിച്ചു.
Post Your Comments