PalakkadLatest NewsKeralaNattuvarthaNews

അട്ടപ്പാടി മധു വധക്കേസില്‍ 11 പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ 11 പ്രതികള്‍ക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. എല്ലാ ദിവസവും വിസ്താരത്തിനായി കോടതിയില്‍ ഹാജരാവണമെന്നും മധുവിന്റെ അമ്മ, സഹോദരി, എന്നിവർ ഉൾപ്പെടെയുള്ള ഒരു ബന്ധുക്കളേയും സാക്ഷികളേയും കാണാനോ ബന്ധപ്പെടാനോ പാടില്ലെന്നും ജാമ്യ ഉത്തരവില്‍ കോടതി വ്യക്താമാക്കി. മണ്ണാര്‍ക്കാട് എസ്.സി. എസ്.ടി കോടതിയുടേതാണ് വിധി.

വ്യാഴാഴ്ച കേസിലെ ദൃക്‌സാക്ഷികളുടെ വിസ്താരണം പൂര്‍ത്തിയായി. നേരത്തെ വിസ്തരിച്ച രണ്ട് സാക്ഷികളെ വ്യാഴാഴ്ച വീണ്ടും വിളിപ്പിച്ച് മൊഴിയെടുത്തിരുന്നു. നേരത്തെ കൂറുമാറിയ പത്തൊന്‍പതാം സാക്ഷി പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. പ്രതികളെ പേടിച്ചിട്ടാണ് നേരത്ത മൊഴി മാറ്റിയതെന്ന് ഇയാള്‍ കോടതിയില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button