ദീപാവലിയോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT- In). ദീപാവലിക്ക് സൗജന്യ ഗിഫ്റ്റുകൾ വാഗ്ദാനം ചെയ്തുള്ള ലിങ്കുകളാണ് ഉപയോക്താക്കളിലേക്ക് എത്തുന്നത്. ഇത്തരം ലിങ്കുകളിലൂടെ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്താനാണ് ലക്ഷ്യമിടുന്നത്. അതിനാൽ, വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
നിലവിൽ, നിരവധി തരത്തിലുള്ള ചൈനീസ് വെബ്സൈറ്റുകൾ സൗജന്യ ദീപാവലി സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവഴി ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഫോൺ നമ്പറുകൾ എന്നിവ ചോർത്താനാണ് പദ്ധതിയിടുന്നത്. പ്രധാനമായും വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ടെലഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയകളിലൂടെയാണ് ഇത്തരം ലിങ്കുകൾ ആളുകളിലേക്ക് എത്തുന്നത്.
Also Read: ഭര്‍ത്താവ് വിവാഹമോചനത്തിനായി നോട്ടീസ് അയച്ചു, യുവതി 10-ആം നിലയിൽനിന്ന് ചാടി ജീവനൊടുക്കി
സേർട്ട്- ഇൻ മുന്നറിയിപ്പ് പ്രകാരം, .xyz, .top, .cn ഡൊമയ്നുകളാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്. ഇവ പ്രത്യേകം തിരിച്ചറിയാനും വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും സമ്മാനങ്ങൾ ക്ലെയിം ചെയ്യുന്ന സന്ദേശങ്ങൾ ലഭിച്ചാൽ സ്വകാര്യ വിവരങ്ങൾ പൂരിപ്പിക്കരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
Post Your Comments