ErnakulamKeralaNattuvarthaLatest NewsNews

ക്രൈം നന്ദകുമാറിന്റെ പരാതിയിൽ മന്ത്രി വീണാ ജോർജിനെതിരെ കേസ്

കൊച്ചി: ക്രൈം വാരികയുടെ എഡിറ്റർ ടിപി നന്ദകുമാറിന്റെ പരാതിയിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പോലീസ് കേസെടുത്തു. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരം ടൗൺ നോർത്ത് പോലീസാണ് കേസെടുത്തത്. ഗൂഢാലോചനക്കുറ്റം ആരോപിച്ച് വീണാ ജോർജ് ഉൾപ്പെടെ എട്ടു പേർക്കെതിരെയാണ് കേസ്.

തനിക്കെതിരെ കള്ളപ്പരാതി നൽകാൻ വീണാ ജോർജ് അടക്കം ഗൂഢാലോചന നടത്തിയെന്നായിരുന്നു ക്രൈം നന്ദകുമാറിന്റെ പരാതി. നേരത്തേ, മന്ത്രി വീണാ ജോർജിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ നന്ദകുമാറിനെതിരെ പോലീസ് കേസെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button